മൂകാംബികേ നമോ
ബ്രഹ്മതീര്‍ത്ഥം
Mookambike Namo (Brahmatheertham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:58.
 
മൂകാംബികേ നമോ മൂകാംബികേ
രാഗാർദ്രയാം നീയെൻ നാവിലും ജ്ഞാനത്തിൻ
ആദ്യാക്ഷരങ്ങൾ കുറിക്കേണമേ
മാധുര്യമനിശം നിറയ്ക്കേണമേ
(മൂകാംബികേ.......)

കുടജാദ്രി തന്നുടെ ഹരിതാഭയെന്നുടെ
ഹൃദയത്തിൽ ഇയലേണമേ (2)
ഉദയശ്രീയാം ദേവി നീയെന്നുമൊളിയോടെ
സദയം വന്നമരേണമേ (2)
നിന്റെ ശ്രീലകമാക്കേണമേ
(മൂകാംബികേ.......)

സൗപർണ്ണീകാ തീർത്ഥക്കുളിരെന്നുമെന്നുടെ
പദങ്ങളിൽ പുലരേണമേ (2)
സ്വരവ്യഞ്ജനാകൃതേ തിരുവുള്ളം തെളിഞ്ഞതിൽ
പരിചോടെ ആടേണമേ (2)
നിന്റെ കച്ചഭി ചേർക്കേണമേ
(മൂകാംബികേ.......)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts