ശ്രീ പത്മനാഭ
ബ്രഹ്മതീര്‍ത്ഥം
Sree Padmanabha (Brahmatheertham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:59.
 
ശ്രീപത്മനാഭാ പുഷ്പാഞ്ജലി എന്റെ
ഹൃദ്പത്മദളങ്ങളാൽ പുണ്യാഞ്ജലി
സ്വാതി തൻ ജീവിതം സാർത്ഥകമാക്കിയ
പാദപത്മങ്ങളിൽ നാദാഞ്ജലി
ഗീതാഞ്ജലി സംഗീതാഞ്ജലി
(ശ്രീപത്മനാഭാ.....)

അനന്ത സൗഭാഗ്യങ്ങൾ മേൽമേൽ
തിരു അനന്തപുരിക്കേകും ശൗരേ (2)
ഹർഷാശ്രു അണിഞ്ഞു നിൽക്കുന്നു
സ്തുതി വർഷിച്ചു ദേവർഷി ചാരെ(2)
ലോകനായകം ശോകനാശകം
ഭക്തഭാരതം ദേവം
ദേവപൂജിതം വേദഭൂഷിതം
താരകം പത്മനാഭം

കാലമാം അന്നതനു മേലെ
ദ്യുതിയാളിടും ജഗദ് പെരുമാളേ
പാലിച്ചിടേണമേ എന്നെ
ശ്രുതി ചാലിച്ച നിന്നൊളി നീളെ
ലോകനായകം ശോകനാശകം
ഭക്തഭാരതം ദേവം
ദേവപൂജിതം വേദഭൂഷിതം
താരകം പത്മനാഭം
(ശ്രീപത്മനാഭാ.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts