മീനമാസ കാർത്തികയ്ക്കു
ബ്രഹ്മതീര്‍ത്ഥം
Meenamasa Karthikakku (Brahmatheertham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:59.
 
മീനമാസ കാർത്തികയ്ക്കു മഞ്ഞവിള വയൽക്കരയ്ക്ക്
കേളി കേട്ടൊരുത്സവത്തിൻ തുടികൊട്ട് (2)
തട്ടകത്തെ തമ്പുരാട്ടി ശ്രീഇരണൂർ ദുർഗ്ഗ തന്റെ
എട്ടുനാളിൻ ഉത്സവപ്പൊൻ കൊടിയേറ്റ് (2)

ഭൂതവൃന്ദം കാത്തു പോരും കളരിയിങ്കൽ നിന്നുമംബ
ചാർത്തീടാനായ് തിരുമുടി എഴുന്നള്ളത്ത് (2)
ഏറ്റുമുണ്ട് താലമുണ്ട് മുത്തണിക്കുടകളുണ്ട് (2)
കൊട്ടുമുണ്ട് വെറ്റിലച്ചാർത്തങ്ങോളമുണ്ട് (2)
(മീനമാസ...)

മംഗലം വരുന്നതിനു പൊൻമകം നാളമ്പലത്തിൽ
മങ്കമാർ മെതിച്ചിടുന്നു പൊങ്കാലയിട്ട് (2)
ഇഷ്ടമായ ദേവതയ്ക്ക് ഭക്തിയോടെ ആശ്രിതന്മാർ (2)
കെട്ടു കാഴ്ച വെയ്ക്കും ഘോഷതിമിർപ്പുമുണ്ട് (2)
(മീനമാസ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts