അല്ല ചരക്കല്ല
ഭൂമിഗീതങ്ങൾ
Alla Charakkalla (Bhoomigeethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവി കെ ശശിധരൻ ,കോട്ടക്കൽ മുരളി
ഗാനരചനമുല്ലനേഴി ,കരിവെള്ളൂർ മുരളി ,മുരുകൻ കാട്ടാക്കട ,പി മധുസൂദനൻ ,എ കെ ദിനേശൻ ,പി‌വി ശ്രീനിവാസൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2012 03:36:05.

അല്ല ചരക്കല്ല വിപണിയിയിൽ വെച്ചൊരു
വില്പനപ്പണ്ടമല്ലെന്റെ ഭൂമി
തലമുറകൾക്കമൃതൂട്ടി ഉയിരു നൽകും
പൊതുവായ സ്വത്താണിതെന്റെ ഭൂമി
(അല്ല ചരക്കല്ല..)

വെട്ടിയും കീറിയും വിലയിട്ടു നൽകുന്ന
ബലിമൃഗവുമല്ല എന്റെ ഭൂമി
ലക്ഷങ്ങൾ കോടികൾ മറിയുന്നൊരൂഹ-
ക്കച്ചവടത്തിലെ കരുവുമല്ല
(അല്ല ചരക്കല്ല..)

ഓർക്കുക അതിലുള്ളോരവകാശമൊക്കെയും
സ്വതസിദ്ധമല്ലെന്നറിയുക നീ
പുല്ലിനും പുഴുവിനും പറവകൾക്കൊക്കെയും
അവകാശമുള്ളൊരു പിതൃസ്വത്തിത്
(അല്ല ചരക്കല്ല..)

പാടം പറമ്പുകൾ തണ്ണീർത്തടങ്ങളും
കുന്നുകൾ പുഴകൾ കടലോരങ്ങളും
മാഫിയക്കാരുടെ ഇരകളല്ല
കോടീശ്വരന്മാർക്കും കള്ളപ്പണക്കാർക്കും
ലാഭക്കൊതി തീർക്കാനുള്ളതല്ല
(അല്ല ചരക്കല്ല..)

സ്വച്ഛന്ദമാകും ജൈവ പ്രകൃതി തൻ
പുഷ്പഹാരം കോർത്ത നാരിതല്ലോ (2)
പതിതനാം മർത്ത്യന്റെ അതിജീവനത്തിന്റെ
നിശ്വാസവായു തൻ തെളിമയല്ലോ (2)
വേണം പുതിയൊരു വിനിയോഗ നിയമമീ മണ്ണിന്റെ
തനിമകൾ കാത്തു വെയ്ക്കാൻ (2)
ഉയരണം പുതിയൊരു സംസ്കാരമിവിടെയീ
വസുധയെ നാളേയ്ക്കായ് കരുതി വെയ്ക്കാൻ (3)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts