ഗുരുവായൂരപ്പന്റെ തിരുമുൻപിൽ
ശ്രീ ഗുരുവായൂരപ്പൻ ഗാനങ്ങൾ
Guruvayoorappante Thirumunpil (Sree Guruvayoorappan Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരത്നസൂരി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ഗിരിജ ശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2012 17:30:37.
 
ഗുരുവായൂരപ്പന്റെ തിരുമുമ്പില്‍ ഞാന്‍ പോകും
തിരുക്കൊടിപ്പൂവുകള്‍ നുകര്‍ന്നീടും ഞാന്‍
പൊന്നോടക്കുഴല്‍ തന്നില്‍
അവന്‍ പാടും ഗാനത്തില്‍
ഒരു വാകക്കന്യയായി മാറും ഞാന്‍
തനുവും മനുവും കാക്കേണമേ
താപവിമോചനം ഏകേണമേ

(ഗുരുവായൂരപ്പന്റെ )

താരിലെചുണ്ടില്‍ പുഞ്ചിരിയോടെ
തൂമൃദുമെയ്യില്‍ ചന്ദനമോടെ
മാനസവീണാശ്രുതിലയമോടെ
മാറിലെ കൗസ്തുഭമണിമുത്തോടെ
ഉഷപൂജാനിരഗീതികള്‍ ചൂടിയ
ഗോപകുമാരാ കാത്തിടണേ
നാരായണ ഹരി (3)
ഓം ഹരി

(ഗുരുവായൂരപ്പന്റെ )

കൈകളില്‍ ശംഖുചക്രങ്ങളോടെ
വിടരും താമരയിതളുകളോടെ
അഷ്ടപദിതന്‍ സ്വരസുധയോടെ
ഹരിശ്രീവത്സ കനിമരുവോടെ
ഉഷപൂജാനിരഗീതികള്‍ ചൂടിയ
ഗോപകുമാരാ കാത്തിടണേ
നാരായണ ഹരി (3)
ഓം ഹരി

(ഗുരുവായൂരപ്പന്റെ )

നാരായണ ഹരി (3) ഓം ഹരി (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts