ശ്രുതിലയ ഹരിനാമം
ശ്രീ ഗുരുവായൂരപ്പൻ ഗാനങ്ങൾ
Sruthilaya Harinamam (Sree Guruvayoorappan Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരത്നസൂരി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2012 17:10:38.
 
ശ്രുതിലയഹരിനാമം മന്ത്രമായുണര്‍ന്നീടും
ശ്രീഗുരുവായൂരില്‍ അണയുമ്പോള്‍
സൃതജനഹൃദയങ്ങള്‍ പുളകത്തിന്‍ പുഷ്പങ്ങള്‍
സായൂജ്യമായെന്നും അണിഞ്ഞിടുന്നു
കരളില്‍ തെളിയൂ കാര്‍വര്‍ണ്ണാ
തുളസീദലമായി മാറാം ഞാന്‍
(കരളില്‍ )

(ശ്രുതിലയ )

രാധയും നീയും കളിയാടിയോരാ
ഓളങ്ങള്‍ നീന്തും യമുനതന്‍ തീരം
(രാധയും )
ആ തീരഭൂമിയില്‍ ഒഴുകിയ ദാഹം
ആത്മാവിലാകെയും തുളുമ്പിയ ഗാനം
ഇനിയും ചൊരിയാന്‍ കണിയായി നീ വാ
തുളസീദലമായി മാറാം ഞാന്‍

(ശ്രുതിലയ )

ഗോപികമാരും നീയുമായി പണ്ടു്
ക്രീഡകള്‍ ചെയ്ത നികുഞ്ജതലങ്ങള്‍
(ഗോപികമാരും )
ആ നികുഞ്ജങ്ങളില്‍ ചിതറിയ താളം
ആഹ്ലാദമായെങ്ങും ഇളകിയ താളം
ഇനിയും പുണരാന്‍ കണിയായി നീ വാ
തുളസീദലമായി മാറാം ഞാന്‍

(ശ്രുതിലയ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts