സന്ധ്യ നേരം
ദിവ്യം
Sandhya Neram (Divyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമുരളി രാമനാഥൻ
ഗാനരചനരാഹുൽ സോമൻ
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2021 11:20:02.
 
സന്ധ്യാനേരം നിലവിളക്കുമായ് കൃഷ്ണാ..
നിൻ മുന്നിൽ ഞാൻ ഏകയായി..
ചന്ദനത്തിരിയായ് തിങ്ങും സുഗന്ധം...
നിറയുന്നുവെന്നിൽ നിൻ ദിവ്യരൂപം..

നിൻ മോഹനസുന്ദരവന്ദനം കാണുവാൻ
മോഹിച്ചുനിന്നതാണീ രാധ..
എൻ പ്രാർത്ഥനയിൽ നീയലിയുകില്ലേ?
ഈറൻ മിഴി മായ്ക്കുകില്ലേ? (സന്ധ്യാനേരം)

തുളസിക്കതിരിനോടുള്ള പ്രിയം,
ഒരു മലരോളമെന്നിലും ചൊരിയുകില്ലേ?
ഇളംകാറ്റു മെല്ലെത്തലോടും പോലെ
നിൻ കൃപാകടാക്ഷമെന്നെ തഴുകുകില്ലേ?
അറിയാതെ, എൻ മനമറിയാതെ ഞാനൊരു ഗോപികയായി...
അന്നൊരു ഗോപകുമാരനെന്നെ പുണരുന്നുവെന്നു ഞാൻ ഓർത്തുപോയി..
(സന്ധ്യാനേരം)

നെറ്റിയിൽ വരച്ചൊരീ കളഭക്കുറി,
നിൻ മൃദുചുംബനം പോൽ സാന്ത്വനമായ്..
തിരിയുടെ നാളത്തിൽ നിന്നെ തിരഞ്ഞപ്പോൾ
കണ്ടതോ അഴകുള്ള കള്ളച്ചിരി...
കാർമുകിൽവർണ്ണാ... കായാമ്പൂവർണ്ണാ... കനിയുകില്ലേ?
നിൻ പാദപദ്മത്തിൽ ഒരു മൺതരിയായ് കഴിഞ്ഞോട്ടെ? (സന്ധ്യാനേരം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts