കായാമ്പൂ വർണ്ണൻ
ദിവ്യം
Kaayaampoo Varnan (Divyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമുരളി രാമനാഥൻ
ഗാനരചനലീല നാരായണസ്വാമി
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2021 11:23:50.
 
കായാമ്പൂവർണ്ണൻ... കാളിയമർദ്ദകൻ..
ഗോകുലപാലകൻ.. ദ്വാരകനാഥൻ..
ഗുരുവായൂരിൽ വാഴും ശ്രീകൃഷ്ണരൂപം
മനസ്സിൽ എന്നെന്നും നിറഞ്ഞുനിൽക്കണമേ..
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ..
രാധാമാധവ വല്ലഭ കേശവ..
ദേവകീനന്ദന ദേവ ദേവ ജയ
യശോദനന്ദന രുഗ്മണീവല്ലഭ.. (കൃഷ്ണ ഹരേ) (കായാമ്പൂവർണ്ണൻ)

ഗോപികാരമണൻ.. വേണുഗാനലോലൻ..
ഗോവർദ്ധനഗിരിധരൻ ഗോപാലൻ.. (ഗോപികാരമണൻ)
പരമപുരുഷനാം ഭഗവാന്റെ തിരുനാമം
പ്രതിദിനം ജപിയ്ക്കുവാൻ വരമരുളേണമേ.. (പരമപുരുഷനാം)
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ..
രാധാമാധവ വല്ലഭ കേശവ..
വസുദേവതനയ യദുകുലതിലക
ഭുവനസംരക്ഷക പാപവിമോചന.. (കൃഷ്ണ ഹരേ) (കായാമ്പൂവർണ്ണൻ)

അമ്പലപ്പുഴയിലും ആറന്മുളയിലും
അരുളീടുമാനന്ദസുന്ദരരൂപൻ.. (അമ്പലപ്പുഴയിലും)
അനന്തശയനനാം അക്രൂരപൂജിതൻ
അർജുനപ്രിയമിത്രം അരുളീടണമേ.. (അനന്തശയനനാം)
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ..
രാധാമാധവ വല്ലഭ കേശവ..
പങ്കജലോചനാ ഭക്തതുളസിപ്രിയ
നന്ദനന്ദനാ നവനീതചോരാ.. (കൃഷ്ണ ഹരേ) (കായാമ്പൂവർണ്ണൻ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts