കണ്മുന്നിലെന്നും
ദിവ്യം
Kanmunnilennum (Divyam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമുരളി രാമനാഥൻ
ഗാനരചനരാഹുൽ സോമൻ
ഗായകര്‍മുരളി രാമനാഥൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2022 02:10:31.
 
കണ്മുന്നിലെന്നും.. അയ്യന്റെ രൂപം..
കണ്ണോരം കണ്ടാലും തീരില്ല മോഹം....
അയ്യന്റെ നാമം ചൊല്ലുന്ന നേരം
പാരാകെ നിറയുന്നു ശാന്തി തൻ ഗീതം.. (കണ്മുന്നിലെന്നും)
സ്വാമീ ശരണം ശരണമെന്റയ്യപ്പാ ഹരിഹരസുതനേ ശരണം ശരണം..
സ്വാമീ ശരണം ശരണമെന്റയ്യപ്പാ അയ്യന്റെ തൃപ്പാദമെന്നും ശരണം...

പൊന്മലയേറും.. അയ്യപ്പഭക്തന്മാർ...
താളത്തിൽ പാടുന്നു.. ശരണസൂക്തങ്ങൾ... (പൊന്മലയേറും)
ഇരുമുടിഭാരം.. തെല്ലുമൊട്ടറിയാതെ..
തുടികൊട്ടിക്കയറുന്നു സന്നിധി പൂകാൻ... (ഇരുമുടിഭാരം)
തുടികൊട്ടിക്കയറുന്നു സന്നിധി പൂകാൻ... (കണ്മുന്നിലെന്നും)

പമ്പയിലാഴും.. അയ്യപ്പഭക്തന്മാർ..
മനതാരിൽ കാണുന്നു.. സ്വാമിതൻ ലീലകൾ.. (പമ്പയിലാഴും)
ധർമ്മശാസ്താവേ.. ഹരിഹരപുത്രാ..
അവിടുത്തെ ദർശനം അപൂർവ്വപുണ്യം.. (ധർമ്മശാസ്താവേ)
അവിടുത്തെ ദർശനം അപൂർവ്വപുണ്യം.. (കണ്മുന്നിലെന്നും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts