ആരോടും പറയാത്തോരു
ലവ്‌ ലെറ്റര്‍
Aarodum Parayathoru (Love Letter)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവൈശാഖ് പണിക്കർ
ഗാനരചനസുജിത് അബ്രഹാം ,ജിജിത് അബ്രഹാം ,ജയ്മോൻ ജോസഫ്
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 02 2020 12:32:35.
ആരോടും പറയാത്തൊരു സ്നേഹമാണു നീ...
ആരോടും പാടാത്തൊരു ഗാനമാണു നീ....
എൻ ഹൃത്തിന്നുള്ളിൽ സൂക്ഷിച്ചു വെച്ചൊരു
ആയിരം നിറമുള്ള വസന്തമാണു നീ
ഒരുനാളും തീരാത്തൊരു ദാഹമാണു നീ.
ഒരുനാളും തീരാത്തൊരെൻ ദാഹമാണു നീ ..
(ആരോടും പറയാത്തൊരു )

ആദ്യമായ് നാം കണ്ട നീലരാവിൽ
നിറമുള്ള പട്ടിൽ നീ മറഞ്ഞു നിന്നൂ...
നിശാഗന്ധി പൂക്കുമാ നീലരാവിൽ
നിലാവിനെ പോലെ നീതെളിഞ്ഞു നിന്നു

നിൻ മൂക്കുത്തിക്കല്ലിൽ നിന്നുയരുന്നാജ്ജ്വാല (2)
നൽകീയാരാവിന്നൊരു ചന്ദ്രകാന്തം (2)
(ആരോടും പറയാത്തൊരു )

ആദ്യമായ് നാം പാടിയ സ്വരങ്ങളിന്നും
സ്വരരാഗ ഗംഗയായ് തഴുകുന്നുവോ..
ഒന്നിച്ചു നാം തൊട്ട തംബുരുവും
ശ്രുതി താള ലയങ്ങൾ മീട്ടുന്നുവോ
ഇന്നു നിൻ ചുണ്ടിൽ അലതല്ലും രാഗമേതോ (2)
നിനക്കായ് ഞാൻ പാടിയ പ്രേമഗാനമോ (2)
അതോ നമ്മുടെ മനസ്സിൻ സ്വപ്നരാഗമോ?

(ആരോടും പറയാത്തൊരു....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts