വേദാന്ത സംഗീതം
അയ്യപ്പത്തോം
Vedaantha Sangeetham (Ayyappathom)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:43:46.

വേദാന്തസംഗീതം ഉണരുന്ന മലയില്‍
ആനന്ദമാകുന്ന സ്വാമി...
വേറാരുമില്ലാതെ അലയുന്ന വഴിയില്‍
ആധാരമാണെന്റെ സ്വാമി...
മലനിരകളില്‍ മനമുരുകി ഞാന്‍
ജപമധുര പദലഹരി
തിരയുമൊരു പുലരിയില്‍
(വേദാന്തസംഗീതം...)

പ്രകൃതീ..ശിവ ഡമരുസ്വരമാര്‍ന്ന സുകൃതീ
പ്രണവലയ ശരണഗിരി അരുളുന്നു
ഗീതാഞ്ജലി....(ഈ പ്രകൃതീ....)
പൂജയ്ക്കു ഞാന്‍ പൂവായി മാറി
പുണ്യാഹതീർത്ഥത്തില്‍ ആറാടവേ
നാല്‍വേദ വരദാ ശബരീശ്വരാ...
പടികയറി അടിയനുടെ പദമിടറുമിരവുകളില്‍
(വേദാന്തസംഗീതം...)

നടയില്‍...തിരിതെളിയുമഴകാര്‍ന്ന നിശയില്‍
അഭയവര ഗരിമയെഴുമയ്യപ്പകാരുണ്യമേ....
(തിരു നടയില്‍...)
കര്‍പ്പൂരമായ് നീറുന്ന നേരം
കല്പാന്ത കൈവല്യം അരുളേണമേ...
ഓംകാര നിലയാ...ഹരിതാങ്കുരാ...
ഭവകഥയിലലിയുവതിനിനി സുകൃതകല തരിക
(വേദാന്ത സംഗീതം...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts