ശങ്കരസുതൻ
അയ്യപ്പത്തോം
Shankarasuthan (Ayyappathom)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:41:15.

ശങ്കര സുതന്‍ അയ്യനയ്യന്‍
വാണിടും പൊന്നമ്പലത്തില്‍
പടികള്‍ പത്തും
പിന്നെ എട്ടും കയറുമ്പോള്‍
ഒരു വികാരം ഒരു വിചാരം
ഉണരുമെന്റെ ചിന്തയില്‍
ഒരേയൊരു ശാന്തിഗീതം
സ്വാമിയേ ശരണം...
മോഹിനി തന്‍ ബാലകനേ
സുബ്രഹ്മണ്യ സോദരനേ
പന്തളത്തിന്‍ ബാലകനേ
പൊന്നമ്പല വാസനേ....
(ശങ്കര സുതന്‍...)

മകരമഞ്ഞല ഉരുകുമരിയ
പുലരിയില്‍ സന്ധ്യയില്‍
മധു മലരുകള്‍
സ്വർ‌ണ്ണ താലമേന്തി നില്‍ക്കവേ...
(മകരമഞ്ഞല...)
അഷ്ടഗന്ധ ധൂമമാർന്ന
കോവിലില്‍ ശ്രീ കോവിലില്‍
അഷ്ടബന്ധ ധ്യാനലീലനയ്യനയ്യപ്പന്‍
(അഷ്ടഗന്ധ...)
പന്തളത്തിനുണ്ണിയായ പമ്പവാസനേ
ഭക്തസഞ്ചയത്തിന്‍ നെഞ്ചകത്തെ
വേദനായകാ...
കലിയുഗേശ്വരാ കരുണ ചൊരിയുമീശ്വരാ
കദനനാശകാ നിദാന്ത മുക്തിദായകാ...
(ശങ്കര സുതന്‍...)

ചരണപങ്കജ മുകുള ദര്‍ശന ലഹരിയില്‍
ഭക്തിയില്‍...
ജനിമൃതിയുടെ കര്‍മ്മദോഷം മാഞ്ഞുപോകവേ
(ചരണപങ്കജ ...)
സത്യമായ പൊന്നു സ്വാമി
മോദമായ് സാമോദമായ്
ശിഷ്ടകാല രക്ഷയേകും അയ്യനയ്യപ്പന്‍
(സത്യമായ...)
ആദിനാദരൂപനായ ഭക്തവത്സലാ
എല്ലാ നന്മകള്‍ക്കും കാരണനാം സർവ്വശക്തനേ..
അരുണഭാസുരാ..സുകൃതമരുളും ഈശ്വരാ
അഭയദായകാ വിശാല ഹൃദയനായകാ...
(ശങ്കര സുതന്‍...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts