അമ്മേ നിന്നുടെ
ഐരംകുളങ്ങര അമ്മ
Amme Ninnude (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍സുരേഷ് ഗോപി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:01.

അമ്മേ നിന്നുടെ കുങ്കുമം തൊടുമ്പോള്‍
അകവും പുറവും കുളിരുന്നു..
അവിടുത്തെ കാല്‍ക്കല്‍ കുമ്പിടുവാന്‍
എനിക്കായുസ്സ് തരണേ ജഗദംബികേ..
ദീര്‍ഘായുസ്സ് തരണേ.. അമ്മേ.. അമ്മേ...
(അമ്മേ നിന്നുടെ... )

അറിവില്ലാത്തോരെന്‍ നാവിന്‍തുമ്പില്‍
ഒരക്ഷരമധുരം നീ തരണേ.. (അറിവില്ലാത്തോരെന്‍.. )
മാല കൊരുക്കാന്‍ അറിയാത്ത മനസ്സിന്
മായികസിദ്ധികള്‍ നീ തരണേ..
ഇരുംകുളങ്ങരയിലെ ജഗദംബികേ...
(അമ്മേ നിന്നുടെ... )

പിഴ ചെയ്യാതെയീ പാഴ്മരുഭൂവില്‍
പിച്ച വച്ചുണരാന്‍ കൈ തരണേ.. (പിഴ ചെയ്യാതെയീ.. )
എന്നും സന്ധ്യയ്ക്ക് നാമം ജപിക്കുമ്പോള്‍
അമ്മയായ് അരികത്തു നീ വരണേ..
ഇരുംകുളങ്ങരയിലെ ജഗദംബികേ...
(അമ്മേ നിന്നുടെ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts