സത്വരം സ്വാഗതം
ഓണക്കിനാവുകൾ
Sathwaram Swaagatham (Onakkinaavukal)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി റ്റി മുരളി
ഗാനരചനബാലാമണിയമ്മ
ഗായകര്‍റോഷ്‌നി മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:06.

സത്വരം സ്വാഗതം ചൊല്ലുന്നു ഞങ്ങളിങ്ങെത്തുന്നു വീണ്ടും നീ ഓണനാളേ..
കാലത്തിന്‍ കണ്ണുനീര്‍ തോരുമീ വേളയില്‍ ചേലൊത്തണഞ്ഞു നീ ശോഭനാംഗി...
(സത്വരം... )

ഭൂവിന്റെ നല്‍ച്ചിറകേതൊന്നും പൊങ്ങുമാറാ വെയില്‍പ്പുഞ്ചിരി തൂകിക്കൊണ്ടും
ഉന്മത കേചര നാദമായ് തോന്നുന്നോരമ്മണി നൂപുരാരാമം പൂണ്ടും
മന്നിലെമ്പാടുമേ വാരൊളിപ്പൂക്കളായ് ചിന്നുമാ രത്നാഢ്യഹാരമാര്‍ന്നും
വെണ്മുകില്‍ വാര്‍ഞ്ഞെറിച്ചാർത്തുലഞ്ഞീടുമാ രമ്യനീലാംബരം ചാർത്തിക്കൊണ്ടും..
വെണ്മുകില്‍ വാര്‍ഞ്ഞെറിച്ചാർത്തുലഞ്ഞീടുമാ രമ്യനീലാംബരം ചാർത്തിക്കൊണ്ടും...

മൃണ്മയാകാരത്തിൽ ഈശനെ കാണിപ്പൂ കര്‍മ്മികള്‍ക്കേവര്‍ക്കും ത്വത്സാന്നിധ്യം
ആണ്ടിലോരിക്കലല്ലെന്നെന്നും ലാളിക്കുകൈശ്വര്യരൂപിണീ ഞങ്ങളേ നീ..
എണ്ണമീയാതോളമാണ്ടുകൾ പിന്നിട്ടു പിന്നെയും നീ മുന്നില്‍ വന്നു നില്ക്കേ
നിന്‍ കാല്‍ക്കലര്‍പ്പിക്കാന്‍ ഞങ്ങള്‍ക്കിന്നില്ലല്ലോ നിസ്വാർത്ഥമായൊരു ചിന്ത പോലും...
നിന്‍ കാല്‍ക്കലര്‍പ്പിക്കാന്‍ ഞങ്ങള്‍ക്കിന്നില്ലല്ലോ നിസ്വാർത്ഥമായൊരു ചിന്ത പോലും...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts