ഹരിഹരസുതൻ
മകരദീപം
Hariharasuthan (Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഅജിത്ത് ,പ്രദീപ്‌
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍പ്രദീപ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 20 2012 03:27:24.
 
ഹരിഹരസുതന്‍ അഖിലരക്ഷകന്‍ അഭയമേകണം പാരാതെ
ശൈലജലാളിതനാകും പരാപരന്‍ ആശ്രയം ഏകണം വൈകാതെ

ഹരിഹരസുതന്‍ അഖിലരക്ഷകന്‍ അഭയമേകണം പാരാതെ
ശൈലജലാളിതനാകും പരാപരന്‍ ആശ്രയം ഏകണം പാരാതെ
(ഹരിഹരസുതന്‍ ) (2)

ത്രിഭുവനപരിപാലകനേ നമ്മ തിങ്കള്‍ക്കലാധരനന്ദനനെ
ഭക്താരശേഖര സര്‍വ്വഗുണോത്ഭവ ഗര്‍വ്വമൊടുക്കണം സല്‍ഗുണനേ
(ത്രിഭുവന )
(ഹരിഹരസുതന്‍ ) (2)

ധരണിപാലക നാഥാരിനാശക നീലഗിരീശനെ കുമ്പിടുന്നേന്‍
നീലഗളര്‍ ത്രയിനാമപരായണ ധവളവാഹനനെ തുണയ്ക്ക
(ധരണിപാലക )
(ഹരിഹരസുതന്‍ ) (2)

ധനദാനക സംപൂജ്യനയ്യാ ദേവതാത്മകനേ പ്രിയനേ
ദാമോദരപുത്ര നാരദസേവ്യനേ ധര്‍മ്മപരായണനേ വിളങ്ങൂ
(ധനദാനക )
(ഹരിഹരസുതന്‍ ) (2)

ദേവേന്ദ്രപ്രിയ ദേവൈരിനാശക ത്രിണയനപ്രഭുആശ്രിതനേ
വിഭൂഷകുംഭക താമ്പൂജനേ തുണ പാരസുഹസ്തനേ അയ്യപ്പാ
(ദേവേന്ദ്രപ്രിയ )
(ഹരിഹരസുതന്‍ ) (2)

പരംപെരുമാളേ പന്തളനന്ദന പരകോടിയേ വാഴ്ത്തീടുന്നേന്‍
ഹരിഹരന്‍പുത്ര നിര്‍മ്മലമൂര്‍ത്തിയേ പരമഹംസനേ അയ്യപ്പാ
(പരംപെരുമാളേ )
(ഹരിഹരസുതന്‍ ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts