കൃഷ്ണായാ
ഭജനം
Krishnaaya (Bhajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ,പട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തങ്കന്‍ തിരുവട്ടാര്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:08.


കൃഷ്ണായ തുഭ്യം നമ:
കൃഷ്ണായ തുഭ്യം നമ:
കൃഷ്ണായ തുഭ്യം നമ:
കൃഷ്ണായ തുഭ്യം നമ:

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അമ്പാടിക്കണ്ണന്
ഭൂപാളരാഗത്തില്‍ തുയിലുണര്‍ത്ത്‌
കാര്‍മുകില്‍വര്‍ണ്ണനാം കല്യാണ രൂപന്
കാര്‍ത്തികസന്ധ്യയ്ക്ക് ലക്ഷാര്‍ച്ചന
കാര്‍ത്തികസന്ധ്യയ്ക്ക് ലക്ഷാര്‍ച്ചന
(ബ്രാഹ്മമുഹൂര്‍ത്ത )

കണ്ണന്റെ കയ്യിലെ കാഞ്ചന മുരളിയില്‍
കല്യാണി രാഗമായ് ഞാന്‍ ഉണര്‍ന്നുവെങ്കില്‍
കണ്ണന്റെ കയ്യിലെ കാഞ്ചന മുരളിയില്‍
കല്യാണി രാഗമായ് ഞാന്‍ ഉണര്‍ന്നുവെങ്കില്‍
ആശ്രിതവത്സലാ നിന്‍ തിരുനടയില്‍
ആശ്രിതവത്സലാ നിന്‍ തിരുനടയില്‍ ഞാന്‍
അഗ്രേപശ്യാമി പാടി അലിഞ്ഞുവെങ്കില്‍
(ബ്രാഹ്മമുഹൂര്‍ത്ത )

ഒരു മയില്‍‌പ്പീലിക്കുരുന്നായ് ഞാന്‍ നിന്റെ
തിരുമുടിക്കെട്ടില്‍ ഒളിച്ചിരിക്കാം
ഒരു മയില്‍‌പ്പീലിക്കുരുന്നായ് ഞാന്‍ നിന്റെ
തിരുമുടിക്കെട്ടില്‍ ഒളിച്ചിരിക്കാം
ഒരു രാഗമാലിക പാടുവാനെന്‍ മനം
ഒരു കുഞ്ഞിടക്കയായ് തീര്‍ത്തു വയ്ക്കാം
ഒരു കുഞ്ഞിടയ്ക്കയായ് തീര്‍ത്തു വയ്ക്കാം
(ബ്രാഹ്മമുഹൂര്‍ത്ത )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts