കണ്ണന്റെ
ഭജനം
Kannante (Bhajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ,പട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തങ്കന്‍ തിരുവട്ടാര്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:09.


കണ്ണന്റെ കൈകളില്‍ കാണിക്കയായ് ഞാന്‍
എന്‍ ഗാനമര്‍പ്പിക്കുന്നു
കണ്ണന്റെ കൈകളില്‍ കാണിക്കയായ് ഞാന്‍
എന്‍ ഗാനമര്‍പ്പിക്കുന്നു
നിന്‍ മണിവേണുവിലെന്റെയീ ഗീതങ്ങള്‍
ഒന്ന് നീ പാടുകില്ലേ
(കണ്ണന്റെ )

ഇനിയൊരു ജന്മത്തില്‍ അനുവാദം നല്‍കുകില്‍
അടിയനീ ഗാനം പാടാം - നിന്റെ
സോപാനഗാനം പാടാം (ഇനിയൊരു )
ഇനിയുള്ള ജന്മത്തില്‍ തുളസിപ്പൂവായ് ഞാന്‍
തിരുപാദം തന്നില്‍ വീഴാം
ഒരു ജന്മ പുണ്യം നേടാം
(കണ്ണന്റെ )

ഒരു മുളംതണ്ടായ് ജനിച്ചുവെങ്കില്‍ നിന്റെ
മുരളികയായ് ഞാന്‍ മാറാം - ഹരി
മുരളിയില്‍ രാഗമൂതാം (ഒരു മുളം )
ഒരു പീലിത്തുണ്ടായ് പിറന്നുവെങ്കില്‍ നിന്റെ
മുടിയില്‍ ഞാന്‍ ചേര്‍ന്നിരിക്കാം - തിരു
മുടിയില്‍ ഞാന്‍ ചേര്‍ന്നിരിക്കാം
(കണ്ണന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts