കണ്ണാ നിനക്കെൻ
ഭജനം
Kanna Ninakken (Bhajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ,പട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തങ്കന്‍ തിരുവട്ടാര്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:09.


കണ്ണാ നിനക്കൊരു കാതര ഗീതമെന്‍
കണ്ണീരിന്‍ നനവുള്ള ഗീതം
കണ്ണാ നിനക്കൊരു കാതര ഗീതമെന്‍
കണ്ണീരിന്‍ നനവുള്ള ഗീതം
കല്യാണിയിലും യമുനാകല്യാണിയിലും
കരകാണാതൊഴുകുന്ന ദാഹം - എന്റെ
വിരഹം യമുനയിലോളം
(കണ്ണാ )

ഇഷ്ടഗായികയാമെന്റെ വികാരങ്ങള്‍
അഷ്ടപദികളായ് ചിറകടിച്ചു (ഇഷ്ടഗായിക )
അറിയാതെന്‍ മനസ്സിന്റെ വൃന്ദാവനികയില്‍
അപ്പോഴും നീ പോയൊളിച്ചു
കൃഷ്ണാ ...ഗുരുവായൂരപ്പാ
ഒരു കുഴല്‍വിളി കൊണ്ട് പൊതിയൂ - എന്നെ
തിരുമിഴിപ്പീലികൊണ്ടുഴിയൂ

രുക്മിണീ സ്വയംവരം കണ്ടുറങ്ങുമ്പോള്‍
സ്വപ്നതീരത്ത് നീ അരികില്‍ വന്നു (രുക്മിണീ )
രഥവേഗമേതൊരു ദ്വാരകാപുരിയില്‍
അനുരാഗത്തൂമിഴി തെളിച്ചു
കൃഷ്ണാ ...ഗുരുവായൂരപ്പാ
ഒരു വനമാല കൊണ്ട് വരിയൂ - എന്നെ
സ്വരവസന്തങ്ങള്‍ കൊണ്ടുണര്‍ത്തൂ
(കണ്ണാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts