കാണുന്നു ഞാൻ വിശ്വസത്ത
യേശുവേ എൻ നാഥനേ
Kanunnu Njan Viswasatha (Yesuve En Nathane)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസുനിൽ പത്തനാപുരം
ഗാനരചനസുനിൽ പത്തനാപുരം
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:11.
കാണുന്നു ഞാന്‍ വിശ്വാസത്താല്‍
എന്‍ മുന്‍പില്‍ ചെങ്കടല്‍ രണ്ടാകുന്നു (കാണുന്നു )
കാണാത്ത കാര്യങ്ങള്‍ കണ്മുന്‍പിലെന്നപോല്‍
വിശ്വസിച്ചീടുന്നു എന്‍ കര്‍ത്താവേ (കാണാത്ത )
(കാണുന്നു ഞാന്‍)

യെരിഹോ മതിലുകള്‍ ഉയര്‍ന്നു നിന്നാല്‍
അതിന്‍ വലുപ്പം സാരമില്ല (യെരിഹോ )
ഒന്നിച്ചു നാം ആര്‍പ്പിട്ടെന്നാല്‍
വന്‍ മതില്‍ വീഴും കാല്‍ച്ചുവട്ടില്‍ (ഒന്നിച്ചു )
(കാണുന്നു )

അഗ്നിയിന്‍ നാളങ്ങള്‍ വെള്ളത്തിന്നോളങ്ങള്‍
എന്നെ തകര്‍ക്കുവാന്‍ സാധ്യമല്ല (അഗ്നിയിന്‍ )
അഗ്നിയിലിറങ്ങി വെള്ളത്തില്‍ നടന്നു
കൂടെ വരുവാന്‍ കര്‍ത്തനുണ്ട് (അഗ്നിയില്‍ )
(കാണുന്നു )

നാലു നാളായാലും നാറ്റം വമിച്ചാലും
കല്ലറ മുന്‍പില്‍ കര്‍ത്തന്‍ വന്നീടും (നാലു )
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
സാത്താന്റെ പ്രവര്‍ത്തികള്‍ തകര്‍ത്തിടുമേ (വിശ്വസിച്ചാല്‍ )
(കാണുന്നു )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts