എന്നേശു അല്ലാതെനിക്ക്
യേശുവേ എൻ നാഥനേ
Ennesu Allathellenikku (Yesuve En Nathane)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംപരമ്പരാഗതം
ഗാനരചനപരമ്പരാഗതം
ഗായകര്‍രാധിക തിലക്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:11.


എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന്‍ മാര്‍വിലല്ലാതില്ലെനിക്ക് വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യനെന്‍ പ്രിയന്‍
എന്‍ രക്ഷകാ എന്‍ ദൈവമേ നീയല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും

തന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ ഏറീടും നേരത്തും
എന്‍ ചാരവേ ഞാന്‍ കാണുന്നുണ്ടെന്‍ സ്നേഹസഖിയായ്
ഈ ലോക സഖികളെല്ലാരും മാറിപ്പോയാലും
എന്‍ രക്ഷകാ എന്‍ ദൈവമേ നീയല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും

എന്‍ ക്ഷീണിത രോഗത്തിലും നീ മാത്രമെന്‍ വൈദ്യന്‍
മറ്റാരിലും ഞാന്‍ കാണുന്നില്ലെന്‍ രോഗശാന്തിക്കായ്
നിന്‍ മാര്‍വിടം എന്നാശ്രയം എന്‍ യേശു കര്‍ത്താവേ
എന്‍ രക്ഷകാ എന്‍ ദൈവമേ നീയല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts