കൃഷ്ണനാട്ട
ഹരി നാരായണ
Krishnanaatta (Hari Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍എസ് ജാനകി
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:16.
 
കൃഷ്ണനാട്ട കളിവിളക്കെരിഞ്ഞുവല്ലോ
വാനിൽ ചക്രമേഘ രാക്ഷസന്മാർ നിരന്നുവല്ലോ (2)
കൃഷ്ണയാഗം പൂതനകൾ പൊതിഞ്ഞുവല്ലോ
ഉണ്ണിക്കണ്ണാ നിന്റെ മുഖം മാത്രം തിളങ്ങിയല്ലോ
(കൃഷ്ണനാട്ട .....)

മായ തന്റെ തിരനോട്ടം അറിഞ്ഞു കൂടാ
ലീലയാടും നിന്റെ വേഷമറിഞ്ഞു കൂടാ (2)
എങ്കിലുമെൻ വാസുദേവാ നിന്റെ പാദം കൂപ്പി നിൽക്കെ
സങ്കടങ്ങൾ മുദ്ര കാട്ടാൻ മറന്നു പോയി (2)
വന്മതങ്ങൾ പത്തി താഴ്ത്തി മടങ്ങി പോയി
(കൃഷ്ണനാട്ട .....)

ഭക്തി കൂടാൻ ശ്ലോകമൊന്നും പഠിച്ചിട്ടില്ല
മുക്തി നൽകും മന്ത്രമൊന്നും ജപിച്ചിട്ടില്ല (2)
എങ്കിലും നിൻ തൃപ്പടിയിൽ തൃപ്പുക തൻ പുണ്യഗന്ധം
കന്മഷങ്ങൾ കഴുകുന്ന യമുന പോലെ (2)
എന്നുയിരിൽ ഒഴുകുന്ന കരുണ പോലെ
(കൃഷ്ണനാട്ട .....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts