കണ്ണനെൻ കണ്ണിൽ
ഹരി നാരായണ
Kannanen Kannil (Hari Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:16.
 
കണ്ണനെൻ കണ്ണിൽ കണ്ണീരൊഴിക്കും
കണ്ണനെ കൊണ്ടു ഞാൻ തോറ്റു പോയ്
ദൂരത്തിരിക്കുമ്പോൾ പൊറുതി മുട്ടി
അവൻ ചാരത്തിരിക്കുമ്പോൾ കുസൃതിക്കുട്ടി
(കണ്ണനെൻ കണ്ണിൽ...)

ഉരൽ മെല്ലെയുരുട്ടിക്കൊണ്ടെത്തി കണ്ണൻ
പിന്നെ ഉറിക്കയർ പിടിച്ചൊന്നു തൂങ്ങി കണ്ണൻ
ഉറ വെണ്ണക്കുടം തട്ടി വീഴ്ത്തി കണ്ണൻ
ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു കണ്ണൻ
എന്നാലുമെന്നാലും യശോദയമ്മേ
കണ്ണനെ നോവിച്ചാൽ പാപമുണ്ടേ

കടവിലെ പൂഞ്ചേല കട്ടു കണ്ണൻ
അന്നു കടമ്പിലെ കൊമ്പിന്മേൽ ചാർത്തി കണ്ണൻ
തൊഴുതപ്പോൾ മലർമാരി തന്നു കണ്ണൻ
പിന്നെ അനുരാഗ ഗാനങ്ങൾ പാടി കണ്ണൻ
എന്നാലും എന്നാലും യശോദയമ്മേ
കണ്ണനെ നോവിച്ചാൽ പാപമുണ്ടേ

കണ്ണനെൻ കണ്ണിൽ കണ്ണീരൊഴിക്കും
കണ്ണനെ കൊണ്ടു ഞാൻ തോറ്റു പോകും
ദൂരത്തിരിക്കുമ്പോൾ മനസ്സു തേങ്ങും
അവൻ ചാരത്തിരിക്കുമ്പോൾ മയങ്ങിപ്പോകും
കണ്ണനെൻ കണ്ണിൽ കർപ്പൂരമാകും
കണ്ണനെൻ കൺ കണ്ട പുണ്യമല്ലേ
ധ്യാനിച്ചിരിക്കുമ്പോൾ ദേവനല്ലേ
അവൻ ജീവന്റെ ദിവ്യമാം മുരളിയല്ലേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts