മണി മുരളീരവം
ഹരി നാരായണ
Mani Muraleeravam (Hari Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ
ഗാനരചനപി എസ് നമ്പീശൻ
ഗായകര്‍എസ് ജാനകി
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:16.
 
പ്രളയപയോധിജലേ ധൃത വാനസീ വേദം
വിഹിത വഹിത്ര ചരിത്രമഖേദം കേശവാ
ധൃതമീനശരീരാ ജയ ജഗദീശഹരേ

മണിമുരളീരവം ധാരയായ് ഒഴുകും
മായാമോഹന സന്നിധാനം കൃഷ്ണാ
മായാമോഹന സന്നിധാനം
ഞാനതിലൊരു ചെറു തുളസീദളമോ
തുളസീദളത്തിലെ ചന്ദനമോ സൗരഭമോ
(മണിമുരളീരവം......)

ആകാശം മറക്കുടയാക്കി സന്ധ്യ
ആത്തോലമ്മയായ് തൊഴുതു നിന്നു (2)
കണ്ണനു നേദിക്കാൻ വെള്ളിത്തളികയിൽ
പൂനിലാ എണ്ണ നിറച്ചു വെച്ചു
പൂമുകിൽ നാക്കില ചീന്തി വെച്ചു
(മണിമുരളീരവം......)

ആത്മാവിൻ മോഹങ്ങൾ ഇറുത്തെടുത്തു
ആനന്ദകൃഷ്ണാ നിനക്കു വേണ്ടി (2)
ജീവന്റെ ദാഹങ്ങൾ മാറ്റുവാനായ് ഞാൻ
കോടക്കാർവർണ്ണാ തേടി വന്നു
കാരുണ്യ പൂമഴ കാത്തു നിന്നു
(മണിമുരളീരവം......)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts