ഓണം പുലർന്നിട്ടും
സ്വർഗ്ഗം നാണിക്കുന്നു
Onam Pularnnittum (Swargam Naanikkunnu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എം എൽ വസന്തകുമാരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:17.

ഓണം പുലര്‍ന്നിട്ടും ഉണ്ണി പിറന്നിട്ടും
കോരനു കുമ്പിളില്‍ കഞ്ഞി..
പൂരം വന്നിട്ടും പെരുന്നാള് വന്നിട്ടും
കോരനു കുമ്പിളില്‍ കഞ്ഞി...
(ഓണം പുലര്‍ന്നിട്ടും... )

മൂന്നാലു നെല്ലരി മുങ്ങണു പൊങ്ങണു
മൂഴയ്ക്ക് കുമ്പിളില്‍ കഞ്ഞി.. (മൂന്നാലു.. )
പൂരം വന്നിട്ടും പെരുന്നാള് വന്നിട്ടും
കോരനു കുമ്പിളില്‍ കഞ്ഞി...

ചിങ്ങനിലാവത്ത് മുണ്ടകപ്പാടത്ത്
കിങ്ങിണി കെട്ടി നല്ലോല.. (ചിങ്ങനിലാവത്ത്.. )
കോരന്റെ മുറ്റത്ത്‌ കൈതവരമ്പത്ത്
നാണം കുണുങ്ങി ചങ്ങാതി..
(ഓണം പുലര്‍ന്നിട്ടും... )

കുട്ടിലും ചൂടി കട്ടിലും ചാരി
കുത്തിയിരിക്കും മുത്തമ്മേ.. (കുട്ടിലും.. )
പുത്തരിനെല്ലിന്റെ ചക്കരച്ചോറിന്നു
സ്വപ്നം കാണും മുത്തമ്മേ..
നാളത്തെ കൊയ്ത്തിനു നമ്മടെ കൊയ്ത്തിനു
മാനം വിളിക്കണ് മുത്തമ്മേ.. (നാളത്തെ.. )
പൊന്നരിവാളിന്റെ ചിഞ്ചിലം കേട്ടിട്ട്
നെഞ്ചു കുലുങ്ങണ് മുത്തമ്മേ..
നെഞ്ചു കുലുങ്ങണ് മുത്തമ്മേ...
(ഓണം പുലര്‍ന്നിട്ടും... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts