കാറ്റേ നല്ല കാറ്റേ
സമര്‍പ്പണം
Kaatte Nalla Kaatte (Samarppanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എ പി കോമള
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:18.

കാറ്റേ നല്ല കാറ്റേ വരൂ നീര്‍മണിക്കാറ്റേ..
കാറ്റേ നല്ല കാറ്റേ വരൂ നീര്‍മണിക്കാറ്റേ..
നീയുണ്ടോ കൊണ്ടുവന്നു നിന്റെ വിമാനം.. പുഷ്പവിമാനം...
നീയുണ്ടോ കൊണ്ടുവന്നു നിന്റെ വിമാനം.. പുഷ്പവിമാനം...

മിന്നാമിന്നിന്റെ പൊന്നും കിങ്ങിണി കൊണ്ടുവരാമോ..
മിന്നാമിന്നിന്റെ പൊന്നും കിങ്ങിണി കൊണ്ടുവരാമോ..
താമരപ്പൂങ്കാവനത്തില്‍ താമസിക്കാമോ..താമസിക്കാമോ..
താമരപ്പൂങ്കാവനത്തില്‍ താമസിക്കാമോ.. താമസിക്കാമോ...

കാറ്റേ നല്ല കാറ്റേ വരൂ നീര്‍മണിക്കാറ്റേ...

ഒന്നാം കുന്നില്‍ ചക്കരക്കുന്നില്‍ മണ്‍കുടിലുണ്ടാക്കാന്‍
ഒന്നാം കുന്നില്‍ ചക്കരക്കുന്നില്‍ മണ്‍കുടിലുണ്ടാക്കാന്‍..
കണ്മണിയെ തോളിലിരുത്തി കൊണ്ടുപോകാമോ.. കൊണ്ടുപോകാമോ..
കണ്മണിയെ തോളിലിരുത്തി കൊണ്ടുപോകാമോ.. കൊണ്ടുപോകാമോ...

കാറ്റേ നല്ല കാറ്റേ വരൂ നീര്‍മണിക്കാറ്റേ...

കണ്ണന്‍ ചിരട്ടയില്‍ മണ്ണും വാരി കഞ്ഞി വയ്ക്കേണം
കണ്ണന്‍ ചിരട്ടയില്‍ മണ്ണും വാരി കഞ്ഞി വയ്ക്കേണം..
കൊന്നമര പൂന്തണലില്‍ ഉണ്ണാന്‍ ചെല്ലേണം.. ഉണ്ണാന്‍ ചെല്ലേണം..
കൊന്നമര പൂന്തണലില്‍ ഉണ്ണാന്‍ ചെല്ലേണം.. ഉണ്ണാന്‍ ചെല്ലേണം...

കാറ്റേ നല്ല കാറ്റേ വരൂ നീര്‍മണിക്കാറ്റേ..
നീയുണ്ടോ കൊണ്ടുവന്നു നിന്റെ വിമാനം.. പുഷ്പവിമാനം..
കാറ്റേ നല്ല കാറ്റേ വരൂ നീര്‍മണിക്കാറ്റേ... നീര്‍മണിക്കാറ്റേ... നീര്‍മണിക്കാറ്റേ....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts