പത്ത് കാശ് മാറ്റിവെയ്ക്കടീ
ഗവ ഓഫ് കേരള സോങ്ങ്സ്
Pathu Kaashu Maattivaykkedi (Govt Of Kerala Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:18.
പത്തുകാശ് മാറ്റി വെക്കെടി മുത്തുപാത്തുമ്മ
ഇപ്പൊ പട്ടുചേല പവന്‍മാല എന്തിനു ചുമ്മാ
മിച്ചമുള്ളതു കൊണ്ട് നാളെ നാടിനുമീനാട്ടുകാര്‍ക്കും
മെച്ചമുള്ള ജീവിതങ്ങള്‍ പടുക്കാം പൊന്നെ
പത്തുകാശ് മാറ്റി വെക്കെടി മുത്തു പാത്തുമ്മ
ഇപ്പൊ പട്ടുചേല പവന്‍മാല എന്തിനു ചുമ്മാ

അയലത്തെ ബീവാത്തൂന്റെ പതക്കം കണ്ടോ
ആയിഷാന്റെ പൂത്താലികളുടെ തിളക്കം കണ്ടോ
തല തന്നെ പോയാലും താലി വാങ്ങേണം
തല തന്നെ പോയാലും താലി വാങ്ങേണം
അയലത്തെ ബീവിമാരുടെ വീമ്പ് മാറ്റെണം
പത്തുകാശ് മാറ്റി വെക്കെടി മുത്തുപാത്തുമ്മ
ഇപ്പൊ പട്ടുചേല പവന്‍മാല എന്തിനു ചുമ്മാ

മലമുകളില്‍ പണികള്‍ നടക്കും മുഴക്കം കേട്ടോ
മലയാള പുതുയുഗമെത്തും തിളക്കം കണ്ടോ
അതിനായി ഖജനാവിങ്കല്‍ പൈസ ഇട്ടെങ്കില്‍
അതിനായി ഖജനാവിങ്കല്‍ പൈസ ഇട്ടെങ്കില്‍
പലതുള്ളി പെരുവെള്ളം പരക്കും പെണ്ണെ
പത്തുകാശ് മാറ്റി വെക്കെടി മുത്തുപാത്തുമ്മ
ഇപ്പൊ പട്ടുചേല പവന്‍മാല എന്തിനു ചുമ്മാ

നാടിനായി മാത്രമല്ല നാളെ ഞമ്മടെ കയ്യിലൊരു
നാല് കാശ് വേണെങ്കിലും ഇത് താന്‍ ജോറ്
നാടിനായി മാത്രമല്ല നാളെ ഞമ്മടെ കയ്യിലൊരു
നാല് കാശ് വേണമെങ്കിലും ഇത് താന്‍ ജോറ്
പിന്നെ നാലുപേരുടെ മുമ്പില്‍ നമുക്കെന്തൊരുഷാറ്
പിന്നെ നാലുപേരുടെ മുമ്പില്‍ നമുക്കെന്തൊരുഷാറ്
പത്തുകാശ് മാറ്റി വെക്കെടി മുത്തുപാത്തുമ്മ
ഇപ്പൊ പട്ടുചേല പവന്‍മാല എന്തിനു ചുമ്മാ
മിച്ചമുള്ളതു കൊണ്ട് നാളെ നാടിനുമീനാട്ടുകാര്‍ക്കും
മെച്ചമുള്ള ജീവിതങ്ങള്‍ പടുക്കാം പൊന്നെ
പത്തുകാശ് മാറ്റി വെക്കെടി മുത്തു പാത്തുമ്മ
ഇപ്പൊ പട്ടുചേല പവന്‍മാല എന്തിനു ചുമ്മാ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts