ഭൂതങ്ങൾ നിധി കാത്തു
ഗവ ഓഫ് കേരള സോങ്ങ്സ്
Bhoothangal Nidhi Kaathu (Govt Of Kerala Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:18.

ഭൂതങ്ങള്‍ നിധി കാത്തു.. മുത്തശ്ശിക്കഥയിലെ
ഭൂതങ്ങള്‍ നിലവറകള്‍ കാത്തു..
ഭൂതങ്ങള്‍ നിധി കാത്തു.. മുത്തശ്ശിക്കഥയിലെ
ഭൂതങ്ങള്‍ നിലവറകള്‍ കാത്തു..
നിലവറ ചിതല്‍ തിന്നു.. ഭൂതങ്ങള്‍ മണ്മറഞ്ഞു..
നിധിയെവിടേ.. ആ നിധിയെവിടേ...
ഭൂതങ്ങള്‍ നിധി കാത്തു.. മുത്തശ്ശിക്കഥയിലെ
ഭൂതങ്ങള്‍ നിലവറകള്‍ കാത്തു..

കാണാത്ത നിധി തേടി പോകുവോരേ.. അതു
കൈകളിലൂടെ ചോരുന്നു.. (കാണാത്ത.. )
ചില്ലിക്കാശുകളായ് ചില്ലറനാണ്യങ്ങളായ്
എള്ളിന്‍മണി പോലെ ചോരുന്നു
ഒരിടത്ത് ഒരിടത്ത് സംഭരിക്കൂ
ഒരു മഹാനിധിയായ് വളര്‍ത്തൂ...

ഭൂതങ്ങള്‍ നിധി കാത്തു.. മുത്തശ്ശിക്കഥയിലെ
ഭൂതങ്ങള്‍ നിലവറകള്‍ കാത്തു...

കാടുകള്‍ വയലുകള്‍ ഉഴുതവരേ
കതിര്‍മണികള്‍ക്ക് ദാഹനീര്‍ തൂകുവോരേ.. (കാടുകള്‍.. )
നല്ലൊരു നാളുകളില്‍ നന്നാഴി നീതി വച്ചു
നല്ലോണം കൊള്ളുന്ന മാളോരേ
ഒരിടത്തീയുതിര്‍മണികള്‍ വയ്ക്കൂ
ഒരു നിറപറ ഇങ്ങൊരുക്കൂ...

ഭൂതങ്ങള്‍ നിധി കാത്തു.. മുത്തശ്ശിക്കഥയിലെ
ഭൂതങ്ങള്‍ നിലവറകള്‍ കാത്തു..
നിലവറ ചിതല്‍ തിന്നു.. ഭൂതങ്ങള്‍ മണ്മറഞ്ഞു..
നിധിയെവിടേ.. ആ നിധിയെവിടേ...
നിധിയെവിടേ.. ആ നിധിയെവിടേ...
നിധിയെവിടേ.. ആ നിധിയെവിടേ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts