തമസ്സിൽ മുങ്ങിയ
ഗാന്ധി സെന്റിനറി സോങ്ങ്സ്
Thamassil Mungiya (Gandhi Centenary Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1969
സംഗീതംകെ പി ഉദയഭാനു
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2021 17:15:00.
 തമസ്സിൽ മുങ്ങിയ നൂറ്റാണ്ടിതിനെ
വിളിച്ചുണർത്തിയ രാഷ്ട്രപിതാവേ
വിശാല ഭാരത ഹൃദയ തലത്തിൽ വിളക്കു വെച്ചൊരു രാജ്യ പിതാവേ

അനുപദമനുദിനം അണയാതിരുളിൽ
കനക വിളക്കിതു സൂക്ഷിപ്പാൻ
പവിത്രമാം നിൻ സ്മൃതിയുടെ മുന്നിൽ പ്രതിജ്ഞ ചെയ്യുന്നു
ഞങ്ങർ പ്രതിജ്ഞ ചെയ്യുന്നു

അഹിംസ തന്നുടെ കരവാളാലിനി യവനിയിൽ ചരിതം രചിപ്പാനും
പ്രതിജ്ഞ ചെയ്വു നിന്നുടെ മുന്നിൽ പ്രതിജ്ഞ ചെയ്യുന്നു ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts