വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | നജീം അർഷാദ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:21.
ആരു നീ പിന്നിലെന്റെ നിഴലായ് വരുന്നൂ ആരു നീ പിന്നിലെന്റെ നിഴലായ് വരുന്നൂ പിരിയാതെന്നുമെന്നും പോരുന്നു കൂടെ ആരു നീ മൂകമെന്റെ നിഴലായ് വരുന്നൂ പിരിയാതെന്റെ കൂടെ പോരുന്നു നീളേ ആരു നീ പിന്നിലെന്റെ നിഴലായ് വരുന്നൂ വെയിലും പൂനിലാവുമെന്തിനിന്നീ കതിര്‍ തൂകിടുമ്പോള്‍ സാനെ സരിഗാസ ...... വെയിലും പൂനിലാവുമെന്തിനിന്നീ കതിര്‍ തൂകിടുമ്പോള്‍ നിഴലേ നീയും ശ്യാമരൂപമെന്തേ എഴുതുന്നു താഴേ പ്രാണനില്‍ വീണമീട്ടി ആരോ പാടുന്നൂ നീയോ സഖീ നീ ആരു നീ പിന്നിലെന്റെ നിഴലായ് വരുന്നൂ പകലും രാവുമെന്തേ മുന്നിലാടി നിഴല്‍ നാടകങ്ങള്‍ സാനെ സരിഗാസ ...... പകലും രാവുമെന്തേ മുന്നിലാടി നിഴല്‍ നാടകങ്ങള്‍ ഉയിരില്‍ രാഗരൂദ്രതാളമോടെ രതി താണ്ഡവങ്ങള്‍ വാഴ്വിതില്‍ നീയും ഞാനുമൊന്നായി ആടുന്നുവോ ചൊല്ലൂ സഖേ നീ ആരു നീ പിന്നിലെന്റെ നിഴലായ് വരുന്നൂ പിരിയാതെന്നുമെന്നും പോരുന്നു കൂടെ ആരു നീ മൂകമെന്റെ നിഴലായ് വരുന്നൂ പിരിയാതെന്റെ കൂടെ പോരുന്നു നീളേ ആരു നീ പിന്നിലെന്റെ നിഴലായ് വരുന്നൂ | |