കരുണാമയാ കനിയേണമേ
ിവൈൻ മേഴ്സി ഓഫ് ജീസസ്
Karunamaya Kaniyename (Divine Mercy of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍മിന്‍മിനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:34:28.

കരുണാമയാ കനിയേണമേ
ദൈവപിതാവേ കനിയേണമേ
കരുണയായിരിക്കേണമേ
ഞങ്ങളിൽ കരുണയായിരിക്കേണമേ
(കരുണാമയാ…)

ഞങ്ങളും ഞങ്ങൾ തൻ മാതാപിതാക്കളും
പൂർവികരും വഴി വന്നു പോയ (2)
സകലപാപങ്ങളും നിൻ സുതനീശോ തൻ
തിരുരക്തത്താലേ കഴുകേണമേ
വിശുദ്ധീകരിക്കേണമേ
(കരുണാമയാ…)

ലോകം മുഴുവൻ നിറയുന്നു ഘോരമാം
പാപത്തിൻ ഭീകര ഗർജ്ജനങ്ങൾ (2)
ഈശോ തൻ ദാരുണ പീഢകളോർത്തെന്നും
കരുണയായിരിക്കേണമേ
വിശുദ്ധീകരിക്കേണമേ
(കരുണാമയാ…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts