ദൈവത്തിന്റെ കല്പനകൾ
മദർ ഓഫ് ജീസസ്സ്
Daivathinte Kalpanakal (Mother Of Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍മിന്‍മിനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:56:04.

ദൈവത്തിന്റെ കല്പനകൾ മക്കളേ മറന്നീടല്ലേ
മാനസാന്തരപ്പെടുവിൻ മാതാവെന്നും ചൊല്ലിടുന്നു
ലോകം മുഴുവൻ നിറഞ്ഞു പാപത്തിന്റെ ബന്ധനങ്ങൾ
പാപമാകും കൂരിരുളിൽ മക്കളിന്നും ജീവിക്കുന്നു

സ്നേഹത്തിന്റെ കൂട്ടായ്മയാം സൽക്കുടുംബ ബന്ധങ്ങളെ
ച്ഛിന്നഭിന്നമാക്കീടുവാൻ ദുഷ്ടാരൂപി വന്നീടുന്നു
മുട്ടുകുത്തി കൈകൾ കൂപ്പി കൊന്ത നിങ്ങൾ ചൊല്ലീടുവിൻ
ഈ കുടുംബപ്രാർത്ഥനയാൽ ശക്തി നിങ്ങൾ നേടിടുവിൻ
നാശമേറും പാപച്ചേറ്റിൽ മക്കളിനി താഴരുതേ
രക്ഷ തന്ന യേശുവിനെ വീണ്ടും നിങ്ങൾ ക്രൂശിക്കല്ലേ

കുമ്പസാര കൂദാശയാൽ ശുദ്ധി നിങ്ങൾ നേടിടുവിൻ
പരിശുദ്ധ കുർബാനയെ ഭക്തിയോടെ ഉൾക്കൊള്ളുവിൻ
പാവനാത്മനേകിടുന്ന ജീവനേകും തിരുവചനം
ധ്യാനിച്ചനുതാപത്തിന്റെ മാർഗ്ഗം നിങ്ങൾ സ്വീകരിപ്പിൻ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts