കവിളത്തെ കണ്ണീര്‍കണ്ടു
വേരിയേഷൻസ് ഓഫ് ബാബുരാജ്
Kavilathe Kanneer Kandu (Variations Of Baburaj)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:23.

കവിളത്തെ കണ്ണീർ കണ്ടു
മണിമുത്താണെന്നു കരുതി
വില പേശാനോടി വന്ന
വഴിയാത്രക്കാരാ.. വഴിയാത്രക്കാരാ... (കവിളത്തെ... )
കദനത്തിൻ‍ തേങ്ങൽ കേട്ടു
പുതുരാഗമെന്നു കരുതി
ശ്രുതി ചേർ‍ക്കാനോടിയെത്തിയ
വഴിയാത്രക്കാരാ.. വഴിയാത്രക്കാരാ...

എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ
കണ്ണുകൾ നനയുകയാണോ.. (എന്നുടെ.. )
നിന്നുടെ സുന്ദര രാജധാനിയിൽ
എന്നെ വിളിക്കുകയാണോ.. (നിന്നുടെ.. )
നീ എന്നെ വിളിക്കുകയാണോ...
(കവിളത്തെ... )

ഇനിയൊരു മധുരസ്വപ്നം തന്നുടെ
പനിനീർക്കടലിൽ മുങ്ങാം.. (ഇനിയൊരു... )
കല്പന തന്നുടെ ചിപ്പിയിൽ നിന്നൊരു
രത്നവുമായി പൊങ്ങാം.. (കല്പന.. )
ഞാൻ രത്നവുമായി പൊങ്ങാം...
(കവിളത്തെ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts