പാവാടപ്രായത്തില്‍
വേരിയേഷൻസ് ഓഫ് ബാബുരാജ്
Paavaadapraayathil (Variations Of Baburaj)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:23.

പാവാടപ്രായത്തിൽ...
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ.. ഒരു താമരമൊട്ടായിരുന്നു നീ...
ദാവണിപ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേലപ്പരുവത്തിൽ പൂവായി..
തേനുള്ളിൽ തുളുമ്പുന്ന പൂവായി...
(പാവാടപ്രായത്തിൽ... )

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതീദേവി.. പാടുന്നു പ്രകൃതീദേവി.. (നീയാകും.. )
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ (2)
എഴുതുന്നു വിശ്വൈകശില്പി...
(പാവാടപ്രായത്തിൽ... )

പരിണാമചക്രം തിരിയുമ്പോൾ നീയും
പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും.. (പരിണാമചക്രം.. )
മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും (2)
മറയില്ല പാരിൽ നിൻ പാവനസ്നേഹം...
(പാവാടപ്രായത്തിൽ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts