സൂര്യകാന്തീ സൂര്യകാന്തീ
വേരിയേഷൻസ് ഓഫ് ബാബുരാജ്
Sooryakaanthi (Variations Of Baburaj)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:24.

ആ... ആ... ആ... ആ...

സൂര്യകാന്തീ.. സൂര്യകാന്തീ..
സ്വപ്നം കാണുവതാരേ..
ആരേ.. സ്വപ്നം കാണുവതാരേ..
പ്രേമപൂജാ പുഷ്പവുമായ്
തേടുവതാരെയാരേ... തേടുവതാരെയാരേ...

വെയിലറിയാതെ മഴയറിയാതെ
വർ‍ഷങ്ങൾ‍ പോകുവതറിയാതെ.. (വെയിലറിയാതെ.. )
ദേവതാരുവിൻ‍ തണലിലുറങ്ങും
താപസകന്യക നീ... (ദേവതാരുവിൻ.. )
(സൂര്യകാന്തീ... )

ആരുടെ കനകമനോരഥമേറീ
ആരുടെ രാഗപരാഗം തേടി.. (ആരുടെ.. )
നീലഗഗന വനവീഥിയിൽ‍ നിൽപ്പൂ
നിഷ്പ്രഭനായ് നിൻ‍ നാഥൻ... (നീലഗഗന.. )
(സൂര്യകാന്തീ... )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts