തിരുവോണപ്പൂക്കൾ
ചിത്രവസന്തം
Thiruvonappookkal (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:45:08.
 
തിരുവോണപ്പൂക്കള്‍ വിടര്‍ന്നു
തിരുവാതിരപ്പാട്ടിന്‍ ശ്രുതിയുണര്‍ന്നു
‌മലയാളിപ്പെണ്‍കൊടി മധുഹാസപ്പൂക്കളാല്‍
മണിമുറ്റമലങ്കരിച്ചു - ചിങ്ങ -
ത്തിരുമുറ്റമലങ്കരിച്ചു
നന്മകല്‍ തന്‍ മുളനാഴികളില്‍
പൊന്നാര്യന്‍ നിറ നിറയുകയായി
പാടവരമ്പില്‍ പറയും കൊട്ടി
പാണന്‍ പഴമൊഴി തൂകുകയായി (3)
(തിരുവോണപ്പൂക്കള്‍ )

കൊരലാരം കെട്ടാനായു് കുടമുല്ലപ്പൂവേണം
കരയാകെ അറിയിക്കാന്‍ കാറ്റേ നീ പോകേണം
കാറ്റേ നീ പോകേണം
(കൊരലാരം )
തങ്കനിലാവില്‍ കുത്തുവിളക്കായു് അമ്പിളി തെളിയേണം
കങ്കണവും കടയാഴിയുമായി കുരവിയിടാന്‍ വരണം
കുരവയിടാന്‍ വരണം (2)
(തിരുവോണപ്പൂക്കള്‍ )

കൈനീട്ടക്കൊടിയുമായു് തൃക്കാക്കരയെത്തേണം
തിരുവില്വാമലയേറി മാലേയം ചാര്‍ത്തേണം
മാലേയം ചാര്‍ത്തേണം
(കൈനീട്ട )
താരകളെല്ലാം തോടകളാക്കി പാണിയിലണിയേണം
കണ്ണുകളില്‍ കുളിരഞ്ജനമെഴുതാന്‍ കരിമുകിലേ വരണം
കരിമുകിലേ വരണം (2)
(തിരുവോണപ്പൂക്കള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts