ചിനക്കത്തൂർ കാവിലെ
ചിത്രവസന്തം
Chinakkathoor Kaavile (Chitravasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:57:50.
 
ചിനക്കത്തൂര്‍ കാവിലെ ആല്‍മരച്ചോട്ടില്‍ (2)
പതിവു പോല്‍ കണ്ടു ഞാനൊരു ആണ്‍മയില്‍ച്ചന്തം
പഞ്ചമിച്ചന്ദ്രനല്ല ഒളിതൂകും സൂര്യനല്ല (2)
പണ്ടേയെന്‍ മനസ്സു കവര്‍ന്നൊരു സുന്ദരന്‍ - അവന്‍
പൊന്നോണം എനിക്കു നല്‍കിയ കാമുകന്‍
(ചിനക്കത്തൂര്‍ )

ഊരു ചുറ്റുമോണനിലാവൊരു മോതിരും തന്നു
അതു ഞാനീ ആയില്യത്തിനു വിരലില്‍ അണിയിച്ചു
(ഊരു )
മാറില്‍ വീണു മയങ്ങാനെന്നുടെ മനസ്സു കൊതിച്ചു (2)
ആരാരും കാണരുതെന്നവന്‍ കാതില്‍ മന്ത്രിച്ചു (2)
(ചിനക്കത്തൂര്‍ )

കാതു കുത്തിയ കണ്ണാന്തളിയൊരു മാല കൊരുത്തേകി
കൈതപ്പൂ കല്യാണക്കുറി കൈ നോക്കിച്ചൊല്ലി
(കാതു )
മോഹവീണ മീട്ടിയെന്നുടെ സ്വപ്നമുണര്‍ന്നു (2)
മാംഗല്യക്കുങ്കുമമണിയാന്‍ യാമങ്ങല്‍ മാത്രം
(ചിനക്കത്തൂര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts