പുഞ്ചവയൽ
ഫാക്ട് ഗീതങ്ങൾ
Punchavayal (FACT Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:26.

പുഞ്ചവയൽ പെണ്ണിനിന്നു പൂത്തിരുനാള്..
പുഞ്ചവയൽ പെണ്ണിനിന്നു പൂത്തിരുനാള്.. അവൾ
പുന്നെൽ കതിർക്കുലയാലമ്മവീടിൻ പൂമുഖത്ത്
സ്വർണ്ണതോരണം തൂക്കുന്ന പൂത്തിരുനാള്...

നിറയം പുത്തരിനാള് ഇന്ന്
നിറയം പുത്തരിനാള്..
നിറയം പുത്തരിനാള് ഇന്ന്
നിറയം പുത്തരിനാള്..

വിത്തെറിഞ്ഞു വിളവെടുത്ത നമ്മുടെ കൂടെ
ഈ വിപ്ലവത്തിന് മുൻപിൽ നിന്നതാര്..
FACT FACT FACT
കള പറിക്കും നാൾ മുതൽ
കനകം പുത്തരി നാൾ വരെ
വളവുമായ് കർഷകരുടെ കൂടെ വന്നതാര്..
FACT FACT FACT

കുട്ടനാടൻ പുഞ്ചകളെ പൊന്മുടികൾ ചൂടിച്ചു
പട്ടാഭിഷേകം ചെയ്യും FACT.. FACT..
പാലക്കാടൻ വയലുകളെ..
പാലക്കാടൻ വയലുകളെ പവിഴ പത്തായങ്ങളാക്കാൻ
ഫാക്ടംഫോസ് നിർമ്മിക്കും FACT.. FACT..

കുറ്റിയാടി താഴ്വരയിൽ കാസർഗോട്ടെ തീരഭൂവിൽ
കല്പവൃക്ഷക്കുടകൾ നീട്ടും FACT.. FACT..
ദേവികുളം മലയിലും വയനാടൻ കാട്ടിലും
തേയിലച്ചെടി കിളുന്തു കൂട്ടും FACT.. FACT..

കാട്ടിലെ റബ്ബറിനു മുലപ്പാൽ നല്കി
കാപ്പിക്കും കുരുമുളകിനും കമ്മലു നല്കി.. (കാട്ടിലെ.. )
മലയാളപ്പെൺമണിക്കു നിത്യയൌവനം നല്കുന്നൊരു
മധുര മധുര സ്വപ്നമാണീ FACT.. FACT..

നിറയം പുത്തരിനാള് ഇന്ന്
നിറയം പുത്തരിനാള്..
നിറയം പുത്തരിനാള് ഇന്ന്
നിറയം പുത്തരിനാള്..
നിറയം പുത്തരിനാള് ഇന്ന്
നിറയം പുത്തരിനാള്..
നിറയം പുത്തരിനാള് ഇന്ന്
നിറയം പുത്തരിനാള്...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts