വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ഫാദർ തദേവൂസ് അരവിന്ദത്ത് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 24 2021 17:09:32.
ദൈവസ്നേഹം ഓര്‍ത്തിടുകില്‍ എന്തൊരത്ഭുതം ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ നിരുപമ വിസ്മയം ഏതു ദുഃഖം വന്നാലും ഏറ്റെടുക്കും ആ ഹൃദയം എത്ര പാപം ചെയ്താലും മാപ്പുനല്‍കും തന്‍ സ്നേഹം ദൈവസ്നേഹം ഓര്‍ത്തിടുകില്‍ എന്തൊരത്ഭുതം ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ നിരുപമ വിസ്മയം അമ്മയല്ലാതൊരു ദൈവമില്ലെന്ന പാട്ടുകേട്ടു ഞാന്‍ വളര്‍ന്നു അമ്മയല്ലാതൊരു ദൈവമില്ലെന്ന പാട്ടുകേട്ടു ഞാന്‍ വളര്‍ന്നു അമ്മ മറന്നാലും ദൈവം മറക്കില്ലെ ന്നനുഭവമെന്നെ പഠിപ്പിച്ചു(2) നിത്യ സ്നേഹത്തിന്നാഴമിന്നാരാറിഞ്ഞു ദൈവസ്നേഹം ഓര്‍ത്തിടുകില്‍ എന്തൊരത്ഭുതം ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ നിരുപമ വിസ്മയം ദുഃഖമല്ലാതൊരു സത്യമില്ലെന്ന്‍ ഏറ്റുചൊല്ലി ഞാന്‍ വളര്‍ന്നു ദുഃഖമല്ലാതൊരു സത്യമില്ലെന്ന്‍ ഏറ്റുചൊല്ലി ഞാന്‍ വളര്‍ന്നു ചങ്കുതകര്‍ന്നാലും സൗഖ്യം പകര്‍ന്ന ങ്ങെന്നഭിഷേക മെന്നില്‍ നിറക്കുന്നു (2) നിത്യസന്തോഷമെന്നുടെ ജീവലക്ഷ്യം ദൈവസ്നേഹം ഓര്‍ത്തിടുകില്‍ എന്തൊരത്ഭുതം ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ നിരുപമ വിസ്മയം ഏതു ദുഃഖം വന്നാലും ഏറ്റെടുക്കും ആ ഹൃദയം എത്ര പാപം ചെയ്താലും മാപ്പുനല്‍കും തന്‍ സ്നേഹം ദൈവസ്നേഹം ഓര്‍ത്തിടുകില്‍ എന്തൊരത്ഭുതം ദിവ്യ കാരുണ്യം ഓര്‍ക്കുകിലോ നിരുപമ വിസ്മയം | |