പ്രാർത്ഥന കേൾക്കേണമേ
തുണയെനിക്കേശുവേ
Praarthana Kelkkaname (Thunayenikkesuve )
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംടി ജെ വർക്കി
ഗാനരചനടി ജെ വർക്കി
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:13:20.
 
പ്രാര്‍ത്ഥന കേള്‍ക്കേണമേ
കര്‍ത്താവേയെന്‍ യാചന നല്‍കേണമേ (2)
(പ്രാര്‍ത്ഥന )

പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍
ഉത്തരം തന്നരുളാം
എന്നുള്ളൊരു വാഗ്ദത്തം പോല്‍ ദയവായി (2)
താതനും മാതാവും നീ എനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ
വേറാരും എന്‍ ആതങ്കം നീക്കിടുവാന്‍ (2)
(പ്രാര്‍ത്ഥന )

നിത്യതയില്‍ നിന്നുള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയേയകറ്റി ‌
എനിക്കു നീ പുത്രത്വം തന്നതിനാല്‍ (2)
സ്വന്തകുമാരനെ ആദരിയാതെന്നെ
സിന്ധു സമം കനിഞ്ഞ സംപ്രീതിയോ -
ടന്തികേ ചേര്‍ന്നിരുന്നേ
സംപ്രീതിയോടന്തികേ ചേര്‍ന്നിരുന്നേ
(പ്രാര്‍ത്ഥന )

ഭൃത്യരനേകരിന്‍ പ്രാര്‍ത്ഥന കേട്ടു നീ
ഉത്തരം നല്‍കിയതോര്‍ത്തത്യാദരം
തൃപ്പാദം തേടിടുന്നേ
അത്യാദരം തൃപ്പാദം തേടിടുന്നേ
യേശുവിന്‍ മൂലമെന്‍ യാചന നല്‍കുവിനെ -
ന്നാശയില്‍ കെഞ്ചിടുന്ന അല്ലാതെന്നില്‍
ലേശവും നന്മയില്ലേ
അല്ലാതെന്നില്‍ ലേശവും നന്മയില്ലേ
(പ്രാര്‍ത്ഥന )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts