പരുമലയിൽ വാഴും പുണ്യവാനേ
പരുമല തിരുമേനി സ്മരണഗീതങ്ങൾ
Parumalayil Vaazhunna Punyavaane (Parumala Thirumeni Smarana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനആർട്ടിസ്റ്റ് ബേബി ചെങ്ങന്നൂർ
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:31.
പരുമലയില്‍ വാഴുന്ന പുണ്യവാനേ
പരകോടി മക്കള്‍ക്ക്‌ സുകൃതം തരാന്‍
പ്രാര്‍ഥിക്കണേ പ്രകാശിക്കണേ
ആശീര്‍വദിക്കണേ കാരുണ്യമായ്
(പരുമലയില്‍ )

ഉദ്ദിഷ്ട കാര്യങ്ങള്‍ നേടീടുവാന്‍
ഉള്‍ക്കാമ്പിലായിരം ആശയോടെ
നിന്‍ സന്നിധാനത്തിലര്‍ഥിക്കുവാന്‍
പുണ്യാത്മരൂപാ വരുന്നു ഞങ്ങള്‍
നോവും കരള്‍ പൂക്കുമ്പിളായ്
താതാ ഭവാന്‍ തന്റെ പാദാന്തികേ
നോവും കരള്‍ പൂക്കുമ്പിളായ്
താതാ ഭവാന്‍ തന്റെ പാദാന്തികേ
(പരുമലയില്‍ )

രക്ഷകന്‍ യേശുവിന്‍ ദൌത്യമാകെ
ഇക്ഷിതി തന്നിലോ പൂര്‍ണ്ണമാക്കി
അക്ഷയ തേജസ്സായ്‌ പൂജ്യ താതന്‍
മോക്ഷരാജ്യത്തിനായ് യാത്രയായി
ഇക്കണ്ണുനീര്‍ കൈക്കൊള്ളണേ
നാഥാ ഇവര്‍ക്കായി പ്രാര്‍ഥിക്കണേ
ഇക്കണ്ണുനീര്‍ കൈക്കൊള്ളണേ
നാഥാ ഇവര്‍ക്കായി പ്രാര്‍ഥിക്കണേ
(പരുമലയില്‍ )

ഒരുനേരവും ഭവ്യ ചരിതങ്ങളെ
നാഥായിവര്‍ മറന്നീടാതെയും
നിന്‍ പുണ്യ ചൈതന്യ രൂപമെന്നും
നാഥാ മനസ്സില്‍ തെളിഞ്ഞീടണേ
കുഞ്ഞാടുകള്‍ മേയുന്നിതാ
നേര്‍വഴിക്കങ്ങു തെളിച്ചീടണേ
കുഞ്ഞാടുകള്‍ മേയുന്നിതാ
നേര്‍വഴിക്കങ്ങു തെളിച്ചീടണേ
(പരുമലയില്‍ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts