പരുമല വാഴും തിരുമേനി
പരുമല തിരുമേനി സ്മരണഗീതങ്ങൾ
Parumala Vaazhum Thirumeni (Parumala Thirumeni Smarana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനആർട്ടിസ്റ്റ് ബേബി ചെങ്ങന്നൂർ
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:31.
പരുമല വാഴും തിരുമേനി പുണ്യ വാരിധേ
ആര്‍ത്തരാകും ഞങ്ങളുടെ ആലംബമായീടേണേ
(പരുമല)

പമ്പാ നദി തന്‍ ഓളങ്ങള്‍
പതിവായ്‌ തഴുകും പരുമലയില്‍
തലയാട്ടിയും ഒശാനകള്‍
പാടും കരിമ്പോലകള്‍
പകലോന്‍ ചൊരിയും കിരണം
പോന്നാഭ പൂശി മിനുക്കി
കതിരെന്നപോല്‍ തെങ്ങോലകള്‍
മറുബഹസ കിലുക്കുന്നു
തപോധനന്‍ ചിരന്‍
വിളങ്ങുമാശ്രമം
(പരുമല )

അഭയം തരുമീ ദേവാലയം
അഴല്‍ തീര്‍ത്തരുളും ആത്മസുഖം
ഇവിടെയല്ലോ കബറടങ്ങി
ധന്യന്‍ ദയാതല്‍പ്പരന്‍
വിണ്ണില്‍ തെളിയും പൊന്‍ താരം
മണ്ണില്‍ ഉദിച്ചെന്നപോലെ
ഇരുളാര്‍ന്നിടും മാനസത്തില്‍
നീ കതിര്‍ തൂകേണമേ
മഹല്‍ പ്രഭാഷണം
എന്നും സങ്കീര്‍ത്തനം
(പരുമല )

ഞങ്ങള്‍ക്കെന്നും അത്താണി
മിഴിനീര്‍ക്കടലില്‍ പൂന്തോണി
കരയണയ്ക്കാന്‍ തുഴ വലിക്കാന്‍
എന്നും വരമെകേണമേ
യാഗം മാത്രം ധനമാക്കി
സ്നേഹം സത്യം കരുവാക്കി
പാരിടത്തില്‍ ജന്മങ്ങളെ
എന്നും കടാക്ഷിച്ചിടാന്‍
മറന്നിടല്ലേ നീ
മഹാ പുരോഹിതാ
(പരുമല )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts