മണിനാദം ദുഃഖ മണിനാദം
പരുമല തിരുമേനി സ്മരണഗീതങ്ങൾ
Maninaadam Dukha Maninaadam (Parumala Thirumeni Smarana Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനആർട്ടിസ്റ്റ് ബേബി ചെങ്ങന്നൂർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:31.
മണിനാദം ...ദുഃഖ മണിനാദം ...
കരളിന്നുള്‍ക്കിടിലവുമായ് കാതില്‍ വന്നണയുന്നൊരു
മണിനാദം ...ദുഃഖ മണിനാദം ...
മണിനാദം ...ദുഃഖ മണിനാദം ...

മലയാങ്കര സഭ മുഴുവന്‍
മലയാളക്കര മുഴുവന്‍
മാലോകരൊന്നാകെ ഞടുങ്ങുന്നൊരിടിനാദം
മണിനാദം ...ദുഃഖ മണിനാദം ...

പരുമലയുടെ പരിശുദ്ധന്‍
പരലോകം പൂകിയതാം
പരിതാപമെഴും വാര്‍ത്ത
വിളംബരം ചെയ്യുന്നൊരു
മണിനാദം ...ദുഃഖ മണിനാദം ...

ആ പുണ്യ താതന്‍ തന്‍ സവിധേയെത്തി
തൃക്കൈ മുത്തി മടങ്ങാന്‍
ആബാലവൃദ്ധങ്ങള്‍ അണയും നേരം
ആ വാര്‍ത്ത കേട്ട് കരഞ്ഞു
മണിനാദം ...ദുഃഖ മണിനാദം ...

അനവധി ദിനരാത്രം അതിവേദനയാല്‍
അന്ത്യം അടുത്തെന്നറിഞ്ഞു
തീയതിയിന്നെന്തായെന്നാരാഞ്ഞിട്ടു
രണ്ടു ദിനം കാത്തു താതന്‍
മണിനാദം ...ദുഃഖ മണിനാദം ...

തന്‍ ദേഹവിയോഗം തന്‍ മുന്‍കൂട്ടിക്കണ്ട
ദിവസം വന്നു ചേര്‍ന്നു
നടുരാത്രി മണിയൊന്നായ്‌ മുറിക്കുള്ളില്‍ ആകെ
തെളിവോലും നറു മണം വീശി
വിറയാര്‍ന്ന ശിഷ്യഗണം ശുശ്രൂഷയെല്ലാം
ഉരുവിട്ടത് ശ്രദ്ധിച്ച ശേഷം
കര്‍ത്താവേ .....
കര്‍ത്താവേയെന്നെ തൃക്കരമതിലേറ്റണമേ
എന്നരുളീട്ടാ മിഴികള്‍ പൂട്ടി
മണിനാദം ...ദുഃഖ മണിനാദം ...

പുണ്യവാന്റെ ജീവന്‍ ഉന്നതത്തിലേക്ക്
വാനസേനയൊത്തു ചേര്‍ന്നു ദിവ്യജ്യോതിസ്സായി
ആലയത്തിനുപരി പൊന്‍ പ്രകാശമെത്തി
പ്രാവുകള്‍ കുറുകി ചിറകടിച്ചു പൊങ്ങി
പ്രിയനായവനീ കൊച്ചാബൂനെ നാം
പിന്‍ഗാമിയായ്ക്കണ്ട സ്വപ്നങ്ങളെല്ലാം
വ്യര്‍ത്ഥമായഹോ എന്റെ വലതു കൈ തളര്‍ന്നു
കരഞ്ഞു പുലിക്കോട്ടില്‍ വലിയ തിരുമേനി
മണിനാദം ...ദുഃഖ മണിനാദം ...

ഗുരുവിന്റെ വിയോഗത്താല്‍ വേദനയോടെ
വാര്‍ന്നൊഴുകും മിഴിനീരാല്‍ പ്രിയ ശിഷ്യന്മാര്‍
മലങ്കരയുടെ മല്പ്പാനും പുന്നൂസ് റമ്പാനും
മനഭാരത്താല്‍ വീണു വിറങ്ങലിച്ചു
അംശവസ്ത്രമെല്ലാം അണിയിച്ചിരുത്തി
കൈമുത്തും നഗരികാണിക്കലും കഴിഞ്ഞു
പണ്ടൊരുനാള്‍ താതന്‍ കല്പിച്ച സ്ഥാനത്തു
പിറ്റേന്ന് കബറതിലായ് സംസ്കരിച്ചു
മണിനാദം ...ദുഃഖ മണിനാദം ...
മണിനാദം ...ദുഃഖ മണിനാദം ...
മണിനാദം ....
അവിടിന്നൊരു നിധിവിളയും ഭണ്ഡാരമായി
അവിടമൊരത്ഭുത തീര്‍ഥാടന കേന്ദ്രമായി .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts