കനിവിൻ കവാടം
താങ്ക് യൂ ജീസസ്
Kanivin Kavaadam (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനജോബി കാവാലം
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:59:19.

കനിവിൻ കവാടമിതാ
കരുതുന്ന സ്നേഹമിതാ
കരയുമ്പോൾ നിന്റെ ചാരേ
അണയുന്നു മോചകൻ
അഭയമേകും സ്നേഹിതൻ
അരുകിൽ നിന്നെ ചേർത്തിടും
ഹൃദയം നിറയെ സ്നേഹം പകരും
(കനിവിൻ കവാടമിതാ…)

എന്നും നിന്റെയുള്ളീൽ വന്നു വാണീടുവാൻ
സ്വർഗ്ഗനാഥൻ നിനക്കായ് കാത്തു നില്പൂ (2)
പ്രിയനാഥനായ് ഒരുക്കീടുവിൻ
നിന്റെ മാനസം ദിനവും (2)
നിന്റെ പ്രാണനിൽ കുളിരായവൻ
എന്നും നിറഞ്ഞു നിന്നിടും
(കനിവിൻ കവാടമിതാ…)

നന്ദി ചൊല്ലീടുവിൻ ജീവനേകീടുന്ന
നല്ല നാഥന്റെ കരുണയെ വാഴ്ത്തീടുവിൻ (2)
പ്രിയനേശുവിൻ വഴി തേടുവിൻ
നിന്റെ ജീവിതം ധന്യം (2)
നിന്റെ പാതയിൽ മാർഗ്ഗദീപമായ്
അവൻ തെളിഞ്ഞു നിന്നിടും
(കനിവിൻ കവാടമിതാ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts