നീയെന്റെ ഓമനക്കുട്ടനല്ലേ
താങ്ക് യൂ ജീസസ്
Neeyente Omanakuttanalle (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനമെൽ‌വിൻ ആന്റണി
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:04:46.

നീയെന്റെ ഓമനക്കുട്ടനല്ലേ
നീയെന്റെ പ്രാണനിശ്വാസമല്ലേ
നീയെന്റെ കുഞ്ഞിളം പൈതലല്ലേ
നീയെന്റെ സ്നേഹചൈതന്യമല്ലേ
നിന്റെ നെഞ്ചിലെ നോവുകളേറ്റെടുക്കും
എന്റെ സ്നേഹയാഗം ഓർമയില്ലേ (2)
കുഞ്ഞേ വിശ്വസിക്കൂ എന്റെ നാമത്തിൽ
എന്നും ആശ്രയിക്കൂ എന്റെ സ്നേഹത്തിൽ
കുഞ്ഞേ സഞ്ചരിക്കൂ എന്റെ മാർഗ്ഗത്തിൽ
എന്നും പ്രത്യാശിക്കൂ എന്റെ രാജ്യത്തിൽ
(നീയെന്റെ ഓമനക്കുട്ടനല്ലേ..)

ആഴികൾനിന്നുടെ മേലുയർന്നാൽ
ഭയം വേണ്ട മനസ്സിൽ എന്നോമലേ
ആകാശഗോളങ്ങൾ നേർപതിച്ചാൽ
പതറേണ്ട ഹൃദയം ആരോമലേ
വിശ്വാസമോടേ നീ വിളിച്ചാൽ
നിൻ കാവലായ് ഞാൻ കൂടെയില്ലേ (2)
(നീയെന്റെ ഓമനക്കുട്ടനല്ലേ..)

സോദരർ നിൻ കണ്ണുനീർ തഴഞ്ഞാൽ
തകരേണ്ട കരുതാൻ ഞാനില്ലയോ
സ്നേഹിതൻ നിൻ കുറവിൽ അകന്നാൽ
ഇടറേണ്ട ഇടയൻ ഞാനല്ലയോ
നിൻ കണ്ണുനീരിൻ തുള്ളി പോലും
പാഴാകില്ല ഞാൻ ദൈവമല്ലേ (2)
(നീയെന്റെ ഓമനക്കുട്ടനല്ലേ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts