ദൈവത്തേക്കാൾ
താങ്ക് യൂ ജീസസ്
Daivathekkaal (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍എസ്‌ പി ബാലസുബ്രഹ്മണ്യം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:05:20.

ദൈവത്തേക്കാൾ അധികമായ് നീ സമ്പത്തിനെ സ്നേഹിക്കല്ലേ
സമ്പാദ്യം നിന്റെ ഹൃത്തിൽ വിഗ്രഹമായ് മാറരുതേ

ദൈവത്തേക്കാൾ അധികമായ് നീ സമ്പത്തിനെ സ്നേഹിക്കല്ലേ
സമ്പാദ്യം നിന്റെ ഹൃത്തിൽ വിഗ്രഹമായ് മാറരുതേ
നീ നേടും സമ്പാദ്യങ്ങൾ നിന്നിൽ നിന്നും വേർപിരിയും
ദൈവത്തിന്റെ സ്നേഹം മാത്രം മായാതെ കൂടെ നിൽക്കും
(ദൈവത്തേക്കാൾ…)

ദൈവത്തേക്കാൾ അധികമായ് നീ വ്യക്തികളെ പൂജിക്കല്ലേ
വ്യക്തികൾ നിൻ ഹൃത്തിനുള്ളിൽ വിഗ്രഹമായ് മാറരുതേ
മാനവന്റെ സ്നേഹമെല്ലാം ദൂരെ ദൂരെ പോയ് മറയും
ദൈവത്തിന്റെ സ്നേഹം മാത്രം നിന്നോടൊപ്പം കൂടെ നിൽക്കും
(ദൈവത്തേക്കാൾ…)

ദൈവത്തേക്കാൾ അധികമായ് നീ തൻ മഹത്വം തേടിടല്ലേ
ലോകാധികാരങ്ങൾ നീ കൈയ്യടക്കാൻ ഓടിടല്ലേ
പേരും പ്രശസ്തിയുമെല്ലാം മായകളായ് മൺ മറയും
ദൈവമെന്ന സത്യം മാത്രം നിത്യമായ് കൂടെ നിൽക്കും
(ദൈവത്തേക്കാൾ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts