സ്രഷ്ടാവാം ദൈവം
താങ്ക് യൂ ജീസസ്
Srishtaavaam Daivam (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനജോൺ അറക്കൽ
ഗായകര്‍മിന്‍മിനി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:04:45.

സ്രഷ്ടാവാം ദൈവം എന്റെ കൂടെയൂണ്ട്
നേർവഴി നടത്തുന്ന നല്ലിടയൻ
പച്ചപ്പുൽമേടുകൾ എനിക്കൊരുക്കി
വെച്ച ജലായശം എനിക്കു നൽകി
(സ്രഷ്ടാവാം ദൈവം…)

ഇസ്രായേലിൻ പാലകൻ പരിപാലകൻ
അവിടുന്നാണെന്റെ അഭയശില (2)
നിത്യജീവനേകുന്ന കരുണാമയൻ
അവിടുന്നാണെന്റെ വഴിവിളക്ക്
എങ്ങും തിളങ്ങിടും ഞാൻ
കർത്താവിൻ സ്നേഹവുമായ്
(സ്രഷ്ടാവാം ദൈവം…)

ഇരുളിൻ താഴ്വര വീഥികളിൽ
പാദങ്ങൾ ഇടറി ഞാൻ വീണീടുകിൽ (2)
ഭയലേശമെന്യേ തീണ്ടുകില്ല
എന്നും അവിടുന്നെന്നോടു കൂടെയുണ്ട്
നിത്യജീവനേകുന്ന കരുണാമയൻ
അവിടുന്നാണെന്റെ വഴിവിളക്ക്
എങ്ങും തിളങ്ങിടും ഞാൻ
കർത്താവിൻ സ്നേഹവുമായ്

അവിടുത്തെ നന്മയും കരുണയുമെൻ
ജീവിതവീഥിയിൽ കൂടെയുണ്ട് (2)
സ്വർഗ്ഗീയഭവനത്തിൻ വാതിലവൻ
എനിക്കായ് എന്നേയ്ക്കും തുറന്നു നൽകും
നിത്യജീവനേകുന്ന കരുണാമയൻ
അവിടുന്നാണെന്റെ വഴിവിളക്ക്
എങ്ങും തിളങ്ങിടും ഞാൻ
കർത്താവിൻ സ്നേഹവുമായ്
(സ്രഷ്ടാവാം ദൈവം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts