മൊറിയമലയിൽ
താങ്ക് യൂ ജീസസ്
Moriamalayil (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍നിക്സൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:04:01.

മോറിയാമലയിൽ ദഹനബലി തൻ വേദിയിൽ
സ്നേഹ താതനു കാഴ്ച നൽകിയ അബ്രാഹത്തെപ്പോൽ
ഞാനിതാ കാഴ്ചയേകുന്നു സാദരം കാഴ്ച നൽകുന്നു
എന്റെ ജീവിത സർവവും കാഴ്ച നൽകുന്നു
അബ്രാഹത്തിൻ ദൈവമേ ഇസഹാക്കിൻ ദൈവമേ
യാക്കോബിൻ ദൈവമേ സ്വീകരിച്ചാലും (2)

കാർമൽ മലയിൽ ദൈവസ്നേഹ ജ്വാലയിൽ
കർത്താവിനു ബലിയൊരുക്കിയ ഏലിയായെപ്പോൽ (2)
ഞാനിതാ കാഴ്ചയേകുന്നു സാദരം കാഴ്ച നൽകുന്നു
എന്റെ ജീവിത സർവവും കാഴ്ച നൽകുന്നു
അബ്രാഹത്തിൻ ദൈവമേ ഇസഹാക്കിൻ ദൈവമേ
യാക്കോബിൻ ദൈവമേ സ്വീകരിച്ചാലും (2)

ആദിമസഭയിൽ വേദസാക്ഷ്യമേകുവാൻ
സർവവും സമർപ്പിച്ച ശ്ലീഹന്മാരെപ്പോൽ (2)
ഞാനിതാ കാഴ്ചയേകുന്നു സാദരം കാഴ്ച നൽകുന്നു
എന്റെ ജീവിത സർവവും കാഴ്ച നൽകുന്നു
അബ്രാഹത്തിൻ ദൈവമേ ഇസഹാക്കിൻ ദൈവമേ
യാക്കോബിൻ ദൈവമേ സ്വീകരിച്ചാലും (2)
(മോറിയാമലയിൽ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts