ഒരു നിമിഷം നിൽക്കൂ
താങ്ക് യൂ ജീസസ്
Oru Nimisham Nilkku (Thank You Jesus)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍മനോജ് ക്രിസ്റ്റി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 12:00:30.

ഒരു നിമിഷം നിൽക്കൂ ഒന്നായി പാടിടൂ
മനസ്സുകൾക്കു കുളിരു പകരും സുരഭില സങ്കീർത്തനം (2)
തിരുലിഖിതം കേൾക്കാം നാഥന്റെ വചസ്സിനായ്
ഹൃദയനിലം സ്നേഹമോടെ ഉഴുതു പാകമാക്കിടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ പാടീടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ പാടീടാം
(ഒരു നിമിഷം നിൽക്കൂ..)

മലകൾ മാറി നീങ്ങിടും കുന്നുകൾ നിരന്നിടും
മാഞ്ഞു പോകയില്ല യേശുവിന്റെ ജീവവചനം (2)
പാദങ്ങൾക്ക് ശക്തിയായ് പാതയിൽ പ്രകാശമായ്
നിത്യരക്ഷയേകും യേശുവിന്റെ സ്നേഹവചനം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ പാടീടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ പാടീടാം
(ഒരു നിമിഷം നിൽക്കൂ..)

കഠിനഹൃദയമാകിലും മാംസളമായ് മാറ്റിടും
മാനസാന്തരം പകർന്നിടുന്നു സത്യവചനം (2)
മനമിടിഞ്ഞ വേലയിൽ പുതുബലം പകർന്നിടും
മുറിവു നീക്കി സൗഖ്യമേകിടുന്നു നിത്യ വചനം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ പാടീടാം
ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ പാടീടാം
(ഒരു നിമിഷം നിൽക്കൂ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts