വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ പി ഉദയഭാനു |
ഗാനരചന | പി കുഞ്ഞിരാമൻ നായർ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:34.
ആ... ആ... ആ... ഉണ്ണി വളരുന്നു പാരാകെ ഒന്നായ് പൊന്നാക്കി മാറ്റിയ പൊന്നുണ്ണി.. പത്തുണ്ണിയെന്തിന്നു നൂറുണ്ണിയെന്തിന്നു നല്ലുണ്ണി പൊന്നുണ്ണി ഒന്നു പോരേ... (ഉണ്ണി വളരുന്നു... ) പൊൻചിലമ്പണിയുമെൻ ഉണ്ണിക്കു മയിലാടാൻ മലകളൊരുക്കുന്നു കൊട്ടാരം.. (പൊൻചിലമ്പണിയുമെൻ.. ) കളിയാടും ഉണ്ണിക്കു പൂക്കും വസന്തത്തിൻ തളിരുകൾ നെയ്യുന്നു പൂമഞ്ചം... ഉണ്ണി വളരുന്നു പാരാകെ ഒന്നായ് പൊന്നാക്കി മാറ്റിയ പൊന്നുണ്ണി... വിശ്വഗൃഹത്തിൻ വിളക്കൊളി പൂക്കുന്നു കണ്മണി കണ്ണു മിഴിക്കും നേരം.. (വിശ്വഗൃഹത്തിൻ.. ) മൂലോകദീപമാം മാണിക്യക്കല്ലിനു ബാലാർക്കനെന്നു പുകൾ പരന്നു... ഉണ്ണി വളരുന്നു പാരാകെ ഒന്നായ് പൊന്നാക്കി മാറ്റിയ പൊന്നുണ്ണി.. പത്തുണ്ണിയെന്തിന്നു നൂറുണ്ണിയെന്തിന്നു നല്ലുണ്ണി പൊന്നുണ്ണി ഒന്നു പോരേ... ആ... ആ... ആ... ങ്ങും.. ങ്ങും... | |