ദേവി മൂകാംബിക
നന്ദാദീപം
Devi Mookambike (Nandadeepam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2018 16:31:46.
 ദേവി മൂകാംബി
ഉണരുകയായി
ദേവി പുണ്യാഹം
ചൊരിയുകയായി
മൂന്നു ഭാവങ്ങൾ
പകരുകയായി
ഭൂമി കൈവല്യം
നുകരുകയായി !

കാലത്ത് കാണുമ്പോൾ
ശ്രീകാളിദേവി
സാഫല്യമേകുന്നു
ഉലകിനു ദേവി .
കാനനമലരാൽ
കഴലിണ പൂജ
കോമള ബിംബത്തിൽ
പുലർകാല പൂജ
ആരതിയുഴിയും
മംഗള പൂജ

മധ്യാഹ്നവേളയിൽ
ശ്രീലക്ഷ്മിയായി
മധുമധുരം ദേവി
തൂവുകയായി
മാനസമലരാൽ
പാവനപൂജ
മൂകാംബിയിലെ
മധ്യാഹ്ന പൂജ
ആരതിയുഴിയും
മംഗള പൂജ


സായ൦സന്ധ്യയിൽ
സരസ്വതിദേവി
വീണാവാദിനി
വിദ്യാധിദേവി
'സരിഗമപഥനി'യാൽ
സംഗീതപൂജ
സൽക്കലയുണരാൻ
സായാഹ്നപൂജ
ആരതിയുഴിയും
മംഗളപൂജ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts